ചിത്രത്തിൽ മല്ലിക സുകുമാരന്‍ കാറില്‍ കയറി പോകുന്ന സീനില്‍ ഡ്രൈവര്‍ക്ക് പൃഥ്വിയുടെ സാദൃശ്യമുണ്ടെന്നാണ് ഇവരുടെ വാദം. 

ന്ന ബെന്നിനെ ടൈറ്റില്‍ കഥാപാത്രമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്‍ത ചിത്രമാണ് 'സാറാസ്'. അഞ്ചാം തീയതി ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മികച്ച പ്രതികരണവുമായി ചിത്രം പ്രദർശനം തുടരുകയാണ്. ഇതിനിടയിൽ ചിത്രത്തിൽ പൃഥ്വിരാജ് ഉണ്ടോ എന്ന സംശയമാണ് സോഷ്യല് മീഡിയ ഉന്നയിക്കുന്നത്. 

ചിത്രത്തിൽ മല്ലിക സുകുമാരന്‍ കാറില്‍ കയറി പോകുന്ന സീനില്‍ ഡ്രൈവര്‍ക്ക് പൃഥ്വിയുടെ സാദൃശ്യമുണ്ടെന്നാണ് ഇവരുടെ വാദം. അമ്മയെ വിളിക്കാന്‍ വന്ന പൃഥ്വിരാജിനെ ജൂഡ് ആന്റണി ഷൂട്ട് ചെയ്തതാണോ എന്നാണ് സംശയം. അതുമായി ബന്ധപ്പെട്ട് ട്രോളുകളും വന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ മറുപടിയുമായി എത്തുകയാണ് ജൂഡ് ആന്റണി. 

‘മല്ലികാമ്മ എനിക്ക് അമ്മയെ പോലെയാണ്, അവര്‍ക്ക് ഞാനൊരു മകനെ പോലെയാണെന്ന് പറയുന്നതിലും അഭിമാനമുണ്ട്. അതുകൊണ്ട് തന്നെ രാജു എനിക്ക് സഹോദരനെ പോലെയാണ്, എന്നാല്‍ സിനിമയിലെ ആ ചെറുപ്പക്കാരന്‍ രാജുവല്ല’ എന്നാണ് ജൂഡ് കുറിച്ചത്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona