തെന്നിന്ത്യയില്‍ ഒരുകാലത്ത് ഒട്ടേറെ ആരാധകരുണ്ടായിരുന്ന താരമാണ് ഖുശ്‍ബു. രാഷ്‍ട്രീയത്തില്‍ എത്തിയെങ്കിലും ഖുശ്‍ബുവിന് ആരാധകര്‍ കുറവല്ല. ഖുശ്‍ബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഒരു സന്തോഷവാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ ഖുശ്‍ബു. കൊവിഡ് ടെസ്റ്റിനെ കുറിച്ചാണ് ഖുശ്‍ബു പറയുന്നത്. കൊവിഡ് നെഗറ്റീവായെന്ന് ഖുശ്‍ബു പറയുന്നു.

ഒരുപാട് യാത്രകളും ഒരുപാട് ആള്‍ക്കാരെ കാണലുമായി അലച്ചിലായിരുന്നു. അപ്പോള്‍ അടുത്തതായി ചെയ്യാവുന്ന നല്ല കാര്യം ചെയ്‍തു. വീണ്ടും കൊവിഡ് ടെസ്റ്റ് ചെയ്‍തു. എല്ലാവരുടെയും അനുഗ്രഹത്താലും ആഗ്രഹത്താലും നെഗറ്റീവ് ആയി. എല്ലാവരുടെയും സ്‍നേഹത്തിന് വളരെ നന്ദി. ഖുശ്‍ബു സാമൂഹ്യമാധ്യമത്തില്‍ കുറിപ്പ് എഴുതിയിരിക്കുന്നു.

നീയില്ലെങ്കില്‍ എന്റെ ജീവിതം അര്‍ഥരഹിതമായേനെ എന്ന ക്യാപ്ഷനോടെ ഖുശ്‍ബു ഭര്‍ത്താവ് സുന്ദര്‍ സിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചത് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

അടുത്തിടെയാണ് ഖുശ്‍ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തിയത്.