ഇൻഹരിഹര്‍ നഗറിലെ ചിരിരംഗം ആവര്‍ത്തിച്ച് കൃഷ്‍ണകുമാറും മക്കളും.

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്‍ണകുമാറിന്റെത്. കൃഷ്‍ണകുമാറിന്റെയും നാല് മക്കളുടെയും വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്കും പരിചിതമാണ്. ഇവരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഇൻഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ രംഗം പുനരാവിഷ്‍ക്കരിച്ച് എത്തിയിരിക്കുകയാണ് കൃഷ്‍ണകുമാറും മക്കളും. ഇവര്‍ മുമ്പും ഇത്തരം വീഡിയോകളുമായി രംഗത്ത് എത്തിയിട്ടുണ്ട്."

ഇൻഹരിഹര്‍ നഗറിലെ നാല്‍വര്‍ സംഘമായ ഗോവിന്ദൻ കുട്ടിയെയും മഹാദേവനെയും തോമസ് കുട്ടിയെയും അപ്പുക്കുട്ടനെയുമാണ് കൃഷ്‍ണകുമാറും മക്കളും അനുകരിച്ചത്. അഹാന കൃഷ്‍ണകുമാറാണ് വീഡിയോ ചിത്രീകരിച്ചത്. നിരവധി ആരാധകരാണ് അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. അഹാന കൃഷ്‍ണകുമാര്‍, ദിയ കൃഷ്‍ണകുമാര്‍, ഇഷാനി കൃഷ്‍ണകുമാര്‍, ഹൻസിക കൃഷ്‍ണകുമാര്‍ എന്നിവരാണ് കൃഷ്‍ണകുമാര്‍- സിന്ധു കൃഷ്‍ണകുമാര്‍ ദമ്പതിമാരുടെ മക്കള്‍. ലോക്ക് ഡൗണ്‍ കാലത്ത് ഓര്‍മ്മക്കുറിപ്പുകളും ഫോട്ടോയും പങ്കുവച്ച് നിറഞ്ഞുനില്‍ക്കുകയാണ് കൃഷ്‍ണകുമാറും മക്കളും.