ഗോഡ്‍ഫാദറിന്റെ വിജയത്തിന്റെ ഓര്‍മകളുമായി ലാല്‍. 

മലയാള സിനിമയിലെ എക്കാലത്തെയും വിജയ ചിത്രങ്ങളില്‍ ഒന്നാണ് ഗോഡ്‍ഫാദര്‍. സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടാണ് സിനിമ സംവിധാനം ചെയ്‍തത്. സിദ്ധിഖ്- ലാല്‍ തന്നെയാണ് സിനിമയുടെ തിരക്കഥ എഴുതിയതും. സിനിമയുടെ വിജയത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് ലാല്‍.

കേരളത്തില്‍ ഒരു തിയറ്ററില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിച്ച സിനിമയായാണ് ഗോഡ്‍ഫാദര്‍ കണക്കാക്കുന്നത്. 405 ദിവസമാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. മലയാളികളെ കുടുകുടെ ചിരിപ്പിച്ച ചിത്രവുമായിരുന്നു ഗോഡ്‍ഫാദര്‍. ന്റെ ഉപ്പൂപ്പാക്കൊരാനുണ്ടാര്‍ന്നു എന്ന ക്യാപ്ഷനോടെയാണ് ഇപോള്‍ ലാല്‍ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുന്നത്.

മുകേഷ് ആണ് ചിത്രത്തില്‍ നായകനായി എത്തിയത്.

എൻ എൻ പിള്ള, ജഗദീഷ്, തിലകൻ, ഇന്നസെന്റ്, സിദ്ദിഖ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചു.