ജോസഫ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് മാധുരി. ഇട്ടിമാണി മെയ്‍ഡ് ഇൻ ചൈന എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മാധുരിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ മാധുരിയുടെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മാധുരി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വിമര്‍ശനത്തിന് മറുപടിയെന്നോണമാണ് ഫോട്ടോ.

നടി മാധുരി ബിക്കിനി ധരിച്ചുള്ള ഫോട്ടോകള്‍ പങ്കുവയ്‍ക്കാറുണ്ടായിരുന്നു. നിരവധി വിമര്‍ശനങ്ങളുമുണ്ടായിട്ടുണ്ട്. വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണമാണ് പുതിയ ഫോട്ടോയുടെ ക്യാപ്ഷൻ. നമുക്ക് ഏറെ ഇഷ്‍ടപ്പെട്ട ഒരു ചിത്രം ആരാധകരെന്ന് പറയപ്പെടുന്ന ആളുകളുടെ വിമർശനവും ട്രോളും മൂലം സ്വയം ഭ്രാന്ത് പിടിക്കാതിരിക്കാൻ വേണ്ടി എഡിറ്റ് ചെയ്യേണ്ടി വരുമ്പോൾ, ഫനടിസിസം എന്നത് ഫാൻ ക്രിട്ടിസസത്തിന്റെ ഷോർട്ട് ഫോമോ എന്നാണ് മാധുരി ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. തന്റെ തന്നെ ഫോട്ടോയും മാധുരി ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ പേര്‍ നടിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

വിമര്‍ശനങ്ങശളെ തുടര്‍ന്ന് മുമ്പ് മാധുരി ഫോട്ടോകള്‍ പിൻവലിച്ചിട്ടുണ്ടായിരുന്നു.

ഇപോള്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മാധുരി.