മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയാണ് മഞ്‍ജരി. സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന സിനിമയിലൂടെയാണ് മഞ്‍ജരി  പിന്നണി ഗായികയായത്.  ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ മഞ്‍രിയുടേതായിട്ടുണ്ട്. ഇപ്പോഴിതാ മഞ്‍ജരി മേയ്‍ക്കപ്പ് ആര്‍ട്ടിസ്റ്റിന് മനോഹരമായി ജന്മദിന ആശംസകള്‍ നേര്‍ന്നതാണ് ചര്‍ച്ച.

മേക്കപ്പ് അല്‍പം കൂടി പോയോ ചേട്ടാ. കൂടുതലാണെങ്കിലും കുറവാണെങ്കിലും എല്ലാത്തിനും ഉത്തരവാദി എന്റെ സ്വന്തം സിജൻ. സിജൻ മേയ്‍ക്കപ്പ് ചെയ്യുന്ന രീതി എനിക്കിഷ്‍ടമാണ്. ജന്മദിന ആശംസകള്‍ എന്നും മഞ്‍ജരി പറയുന്നു.

മഞ്‍ജരി ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

മകള്‍‌ക്ക് എന്ന സിനിമയിലെ മുകിലിൻ മകളെ എന്ന ഗാനത്തിന് 2004ലും വിലാപങ്ങള്‍ക്കപ്പുറം എന്ന സിനിമയിലെ മുള്ളുള്ള മുരിക്കിൻമേല്‍ എന്ന ഗാനത്തിന് 2008ലും മഞ്‍ജരി മികച്ച ഗായികയ്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.