ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കില്‍ അഭിനയിക്കുകയാണ് മീനയും എസ്‍തറുമടക്കമുള്ളവര്‍. വെങ്കിടേഷ് ആണ് തെലുങ്കില്‍ നായകനായി അഭിനയിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപോഴിതാ ചിത്രീകരണത്തിനിടെ ഒരു മീന സിനിമ കാണാൻ തിയറ്ററില്‍ എത്തിയതിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മീന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. മീനയ്‍ക്കൊപ്പം എസ്‍തറും ഫോട്ടോയില്‍ ഉണ്ട്.

മമ്മൂട്ടി നായകനായ ദ പ്രീസ്റ്റ് എന്ന സിനിമ കാണാനാണ് മീനയും സംഘവുമെത്തിയത്. ബാലതാരം മോണികയുടെ പ്രകടനം വളരെ മികച്ചതാണ് എന്ന് മീന പറയുന്നു. സിനിമ വളരെ ആസ്വദിച്ചെന്നും മീന പറയുന്നു. ഒരു സ്റ്റാര്‍ വളര്‍ന്നുവരുന്നുണ്ടെന്നും ഗുഡ് ലക്ക് സ്വീറ്റിയെന്നും മീന എഴുതുന്നു. മീന തന്നെ തന്റെ ഫോട്ടോയും ഷെയര്‍ ചെയ്‍തിരിക്കുന്നു. ദൃശ്യം ഒന്നിലും തെലുങ്കില്‍ വെങ്കിടേഷ് തന്നെയായിരുന്നു നായകൻ.

മോഹൻലാല്‍ നായകനായ ദൃശ്യം 2വും ദൃശ്യത്തെ പോലെ വൻ ഹിറ്റായി മാറിയിരുന്നു.

ആദ്യ ഭാഗത്തിലുണ്ടായിരുന്ന മീന, എസ്‍തര്‍, അൻസിബ, ആശാ ശരത് തുടങ്ങിയവര്‍ക്ക് പുറമേ മുരളി ഗോപിയും രണ്ടാം ഭാഗത്തില്‍ പ്രധാന കഥാപാത്രമായി എത്തി.