അതേസമയം, ആനി ശിവയെ അഭിനന്ദിച്ച് കൊണ്ടുള്ള നടന്‍ ഉണ്ണി മുകുന്ദന്‍റെ പോസ്റ്റ് ചർച്ചയാകുകയാണ്.

ജീവിത പ്രതിസന്ധികളെ തരണം ചെയ്ത് വിജയിച്ച പൊലീസ് ഓഫീസര്‍ ആനി ശിവയ്ക്ക് അഭിനന്ദനവുമായി മോഹൻലാൽ. നിശ്ചയദാർഢ്യം കൊണ്ട് നേടിയെടുത്ത വിജയമാണ് ആനിയുടേതെന്നും ഒരുപാട് സ്വപനങ്ങൾക്ക് ഈ വിജയം പ്രചോദനമാകട്ടെ എന്നും മോഹൻലാൽ ആശംസിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

‘നിശ്ചയദാർഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനങ്ങൾ. ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങൾക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെ‘, എന്നാണ് മോഹൻലാൽ കുറിച്ചത്. 

അതേസമയം, ആനി ശിവയെ അഭിനന്ദിച്ച് കൊണ്ടുള്ള നടന്‍ ഉണ്ണി മുകുന്ദന്‍റെ പോസ്റ്റ് ചർച്ചയാകുകയാണ്. വലിയ പൊട്ടിലൂടെയല്ല വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീ ശാക്തീകരണം സാധ്യമാകുന്നത് എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona