Asianet News MalayalamAsianet News Malayalam

നിങ്ങള്‍ എന്ത് അന്വേഷിക്കുന്നുവോ അത് നിങ്ങളെ തേടുന്നു: നവ്യാ നായര്‍

നിങ്ങള്‍ എന്ത് അന്വേഷിക്കുന്നുവോ അത് നിങ്ങളെ തേടുന്നുവെന്നാണ് നവ്യാ നായര്‍ പറയുന്നത്.

Artist Navya Nair share her photo
Author
Kochi, First Published Jun 26, 2021, 2:37 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. നവ്യാ നായര്‍ തന്റെ വിശേഷങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്‍ക്കാറുണ്ട്. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ നവ്യാ നായരുടെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

മനോഹരമായി ചിരിച്ചുകൊണ്ടിരിക്കുന്നതും എന്തോ ആലോചിച്ചുകൊണ്ടിരിക്കുന്നതുമായ ഫോട്ടോകളാണ് നവ്യാ നായര്‍ പങ്കുവെച്ചിരിക്കുന്നത്. നിങ്ങള്‍ എന്ത് അന്വേഷിക്കുന്നുവോ അത് നിങ്ങളെ തേടുന്നു എന്നാണ് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒട്ടേറെ കമന്റുകളാണ് ഫോട്ടോയ്‍ക്ക് ലഭിക്കുന്നത്. നന്ദനം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട് നവ്യാ നായര്‍.

ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട് നവ്യാ നായര്‍.

സിനിമയില്‍ അത്ര സജീവമല്ലെങ്കിലും നൃത്തപഠനം തുടരുകയാണ് നവ്യാ നായര്‍.

Follow Us:
Download App:
  • android
  • ios