സുപ്രിയയ്‍ക്കും എനിക്കും അല്ലിക്കും ഒരു സുഹൃത്തിന് അപ്പുറമാണ് നിങ്ങള്‍ എന്ന് പൃഥ്വിരാജ് എഴുതിയിരിക്കുന്നു.

മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം ദുല്‍ഖറിന്റെ ജന്മദിനമാണ് ഇന്ന്. ദുല്‍ഖറിന് ജന്മദിന ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഉറ്റ സുഹൃത്തുകൂടിയായ നടൻ പൃഥ്വിരാജ്. ഒട്ടേറെ താരങ്ങളാണ് ദുല്‍ഖറിന് ആശംസകള്‍ നേരുന്നത്. പൃഥ്വിരാജ് ദുല്‍ഖറിന് ആശംസകളുമായി മനോഹരമായ ഒരു കുറിപ്പും എഴുതിയിരിക്കുന്നു.

സന്തോഷ ജന്മദിനം സഹോദര. സുപ്രിയയ്‍ക്കും എനിക്കും അല്ലിക്കും ഒരു സുഹൃത്തിന് അപ്പുറമാണ് നിങ്ങള്‍. ഏറ്റവും കൂളായതും മനോഹരവുമായ വ്യക്തിത്വത്തമുള്ള ആളുമാണ്. നിങ്ങള്‍ അര്‍ഹിക്കുന്നതാണ് ഓരോ വിജയവും എന്നും ദുല്‍ഖര്‍ എഴുതുന്നു.

സിനിമയോട് എത്ര പാഷണേറ്റാണ് നിങ്ങള്‍ എന്ന് എനിക്ക് അറിയാം. ബിഗ് എം സര്‍നേയിം ആയി എത്ര അഭിമാനത്തോടെയാണ് നിങ്ങള്‍ എടുക്കുന്നത്. കുടുംബവും നമ്മുടെ കൊച്ചു പെണ്‍കുട്ടികളും എല്ലാം ഒരുമിച്ചാണ് വളരുന്നത്. ഒരുപാട് സ്‍നേഹം ദുല്‍ഖര്‍ എന്നാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്.

ദുല്‍ഖറിന് ആശംസയുമായി പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും രംഗത്ത് എത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.