അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്ന തിരുവനന്തപുരത്തെ ഒരു കുടുംബത്തെ സഹായിക്കാനായിരുന്നു സന്തോഷിന്റെ യാത്ര. 

ഴിഞ്ഞ ദിവസമാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് ബസിൽ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. സുബി സുരേഷ് ഉൾപ്പടെയുള്ള നിരവധി പേർ ഈ ചിത്രം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്തിനായിരുന്നു പണ്ഡിറ്റിന്റെ ഈ ബസ് യാത്രയെന്നും ഇതിനെന്താ ഇത്ര പുതുമയെന്നും ചോദിച്ച് ഒട്ടേറെ പേർ രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അതിനുള്ള ഉത്തരമാണ് ഏവരുടെയും ശ്രദ്ധകവരുന്നത്. 

അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്ന തിരുവനന്തപുരത്തെ ഒരു കുടുംബത്തെ സഹായിക്കാനായിരുന്നു സന്തോഷിന്റെ യാത്ര. നല്ലൊരു ശുചിമുറി പോലുമില്ലാത്ത ഇവരുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞാണ് സന്തോഷ് യാത്ര പുറപ്പെട്ടത്. കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ ബസില്‍ യാത്ര ചെയ്ത് വെഞ്ഞാറമൂട്ടിലുള്ള അവരുടെ വീട്ടിലെത്തുക ആയിരുന്നു സന്തോഷ്.

മൂന്ന് സെന്റ് സ്ഥലമുണ്ടെങ്കിലും ഇടിഞ്ഞ് വീഴാറായ ഒരു കെട്ടിടത്തിലാണ് ഈ കുടുംബം താമസിക്കുന്നത്. ആദ്യപടി സഹായമായി ഇവര്‍ക്ക് ശുചിമുറി വയ്ക്കാനുള്ള സൗകര്യമാണ് സന്തോഷ് നല്‍കിയത്. ഇതിന് വേണ്ട സാധനങ്ങൾ താരം എത്തിച്ചു നൽകി. നല്ലൊരു വീട് എന്ന സ്വപ്‌നമാണ് അവർക്ക് ഇനി ബാക്കിയുള്ളതെന്നും അതിന് തന്നാല്‍ കഴിയും വിധം സഹായിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona