ഭര്‍ത്താവും നടനുമായ സജിനുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നടി ഷഫ്‍ന.

ബാലതാരമായി എത്തി നായികയായി വളര്‍ന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കലാകാരിയാണ് ഷഫ്‍ന. ഷഫ്‍നയുടെ ഭര്‍ത്താവ് സജിനും ഇന്ന് പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ഷഫ്‍ന പങ്കുവെച്ച പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

View post on Instagram

സജിനൊപ്പമുള്ള ഫോട്ടോ തന്നെയാണ് ഷഫ്‍ന പങ്കുവെച്ചിരിക്കുന്നത്. നിങ്ങളുടെ ശിവൻ, എന്റെ ഒരേയൊരു സജിൻ എന്നാണ് ഷഫ്‍ന ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചിന്താവിഷ്‍ടയായ ശ്യാമള എന്ന സിനിമയില്‍ ശ്രീനിവാസന്റെ മകളുടെ കഥാപാത്രമായിട്ടായിരുന്നു ഷഫ്‍ന ആദ്യം വെള്ളിത്തിരിയിലെത്തിയത്.

കഥ പറയുമ്പോള്‍ എന്ന സിനിമയിലും ശ്രീനിവാസന്റെ മകളായിട്ട് തന്നെ അഭിനയിച്ചു.

പരസ്‍പരം എന്ന സീരിയലിലെ ശിവൻ എന്ന കഥാപാത്രമായിട്ടാണ് സജിൻ പ്രേക്ഷകരുടെ പ്രിയം നേടിയത് (ഫോട്ടോയ്‍ക്ക് കടപ്പാട് ഷഫ്‍നയുടെ ഇൻസ്റ്റാഗ്രാം പേജ്).


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.