തെന്നിന്ത്യയില്‍ ശ്രദ്ധേയയായ നടിയാണ് സുഹാസിനി. ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ ചെയ്‍ത നടി. ഇന്നും സിനിമയില്‍ സജീവമാണ് സുഹാസിനി. സുഹാസിനിയുടെ ഫോട്ടോകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. സുഹാസിനി തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തത്. ഫോട്ടോകളില്‍ ഒന്ന് ഏത് സിനിമയിലാണെന്ന് ഓര്‍ത്ത് അത്ഭുതപ്പെടുന്നുവെന്ന് പറഞ്ഞ് അതിന്റെ സൂചനകള്‍ നല്‍കുകയാണ് സുഹാസിനി.

അയര്‍ലാന്റില്‍ നിന്ന് ഒരാള്‍ അയച്ച ഫോട്ടോയാണ് എന്നാണ് സുഹാസിനി പറയുന്നത്.  ഒറ്റയ്‍ക്കുള്ള ഫോട്ടോ തന്റെ ആദ്യ കന്നഡ ചിത്രമായ ബെങ്കിയല്ലിയില്‍ നിന്നുള്ളതാണ്. രണ്ടാമത്തെ കൊളാഷ് മലയാള ചിത്രമായ സമൂഹത്തില്‍ നിന്നുള്ളതാണ്. അടുത്തത് ഊഹക്കച്ചവടം എന്ന സിനിമയില്‍ നിന്നുള്ളതായിരിക്കാം എന്നാണ് സുഹാസിനി പറയുന്നത്. തന്റെ ഫോട്ടോകള്‍ സുഹാസിനി ഷെയര്‍ ചെയ്‍തിരിക്കുന്നു. സംവിധായികയെന്ന നിലയിലും ശ്രദ്ധേയയാണ് സുഹാസിനിമ.

തമിഴിലെ പ്രമുഖ നടനായ ചാരുഹാസന്റെ മകളായ സുഹാസിനി മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ആദ്യ ഛായാഗ്രാഹകയാണ്.

സിന്ധു ഭൈരവി എന്ന സിനിമയിലെ വേഷത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്‍കാരം ലഭിച്ച സുഹാസിനി ഇന്ദിര എന്ന സിനിമയ്‍ക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്‍തു.