'മഞ്ഞുമ്മൽ ബോയ്സി'ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബാലൻ'. 'ആവേശ'ത്തിന്റെ തിരക്കഥാകൃത്ത് ജിത്തു മാധവനാണ് രചന.
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തന്റേതായ സ്ഥാനമുറപ്പിച്ച സംവിധായകനാണ് ചിദംബരം, ആദ്യ ചിത്രമായ ജാൻ എ മൻ എന്ന ചിത്രവും ഏറെ പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയിരുന്നു. മൂന്നാം ചിത്രമായ ബാലൻ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്. ആവേശം, പൈങ്കിളി എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ബാലൻ.
ഇപ്പോഴിതാ രണ്ടാം ചിത്രത്തിന് ശേഷം വന്ന ഇടവേളയെ കുറിച്ചും പുതിയ സിനിമയായ ബാലനെ കുറിച്ചും സംസാരിക്കുകയാണ് ചിദംബരം. മഞ്ഞുമ്മൽ ബോയ്സിന്റെ ആഘോഷം കഴിഞ്ഞു തടുങ്ങിയ സമയത്ത് എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ വന്നുതുടങ്ങിയെന്നും, അങ്ങനെയാണ് സജിൻ ഗോപു വഴി ജിത്തു മാധവന്റെബ് കയ്യിൽ കഥയുണ്ടെന്ന് കേട്ട് ബാലൻ തുടങ്ങുന്നത് എന്നാണ് ചിദംബരം പറയുന്നത്.
"ഞാൻ കുറച്ച് അധികം കാലമായി ഒന്നും ചെയ്യുന്നില്ല. അപ്പാേൾ എനിക്ക് ടെൻഷൻ വന്നു തുടങ്ങി. മഞ്ഞുമ്മൽ ബോയ്സിന്റെ ആഘോഷം എല്ലാം കഴിഞ്ഞു ഇനി ഞാൻ എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ വന്നു തുടങ്ങി. എനിക്ക് ഒരുപാട് ഓപ്ഷനുകൾ ഉണ്ടായിരുന്നു. കുറച്ച് കൺഫ്യൂഷൻ ഉണ്ടായിരുന്നു. അപ്പോഴാണ് ഞാൻ നടൻ സജിൻ ഗോപുവിനെ കാണുന്നത്. ജിത്തുവിന്റെ കയ്യിൽ ഒരു സ്റ്റോറി ഉണ്ടെന്ന് അവൻ പറഞ്ഞു. ഞങ്ങൾ കണ്ടു സംസാരിച്ചു. അദ്ദേഹം കഥ പറഞ്ഞു, ഒരു ചെറിയ ക്യൂട്ട് സ്റ്റോറി ആണ്. ഒരു മാസത്തിന് ശേഷം ഞങ്ങൾ ഷൂട്ടിംഗ് തുടങ്ങി. ആ സിനിമ വളരെ ചെറുതാണ് പക്ഷെ നിങ്ങൾക്ക് ഇഷ്ടമാകും. ഇങ്ങനെയാണ് ഞാൻ ബാലൻ സിനിമയിലേക്ക് എത്തിയത്." ചിദംബരം പറയുന്നു. സിനിഉലകം എന്ന ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.
അതേസമയം കെ.വി.എൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നിവർ ചേർന്നാണ് ബാലൻ നിർമ്മിക്കുന്നത്. ജാൻ എ മൻ, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ചിദംബരവും രോമാഞ്ചം, ആവേശം തുടങ്ങീ ചിത്രങ്ങൾക്ക് ശേഷം ജിതു മാധവനും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്. പൂർണ്ണമായും പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് ചിത്രമൊരുക്കുന്നത് സുഷിൻ ശ്യാം ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.
കാമിയോ റോളിൽ ടൊവിനോ?
പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസ് കാമിയോ വേഷത്തിലെത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും എക്‌സിൽ പ്രചരിക്കുന്നുണ്ട്. ജാൻ എ മൻ, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ചിദംബരവും രോമാഞ്ചം, ആവേശം തുടങ്ങീ ചിത്രങ്ങൾക്ക് ശേഷം ജിതു മാധവനും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്. പൂർണ്ണമായും പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് ചിത്രമൊരുക്കുന്നത് സുഷിൻ ശ്യാം ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്ത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കുന്നത് അജയൻ ചാലിശ്ശേരിയാണ്.
എഡിറ്റിംഗ് - വിവേക് ഹർഷൻ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. 'ഞങ്ങളുടെ കാഴ്ചപ്പാട് എല്ലായ്‌പ്പോഴും ഭാഷകൾക്കപ്പുറമുള്ള സിനിമയെ പുനർനിർവചിക്കുക എന്നതായിരുന്നു. ഈ സിനിമ പ്രേക്ഷകർ ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന അതേ മികവോടെ മലയാളത്തിലേക്കുള്ള ഞങ്ങളുടെ ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്നു. അസാമാന്യ പ്രതിഭകൾ ചുക്കാൻ പിടിക്കുമ്പോൾ, ഞങ്ങൾക്ക് അതിൽ ആത്മവിശ്വാസമുണ്ട്', എന്നാണ് കെ വി എൻ പ്രൊഡക്ഷൻസിന്റെ അമരക്കാരൻ വെങ്കിട്ട് നാരായണ ബാലനെ കുറിച്ച് മുൻപ് പറഞ്ഞത്.



