ലോക മാതൃദിനത്തില്‍ ആശംസകളുമായി താരങ്ങളും പ്രേക്ഷകരുമൊക്കെ രംഗത്ത് എത്തിയിരുന്നു. അമ്മമാരുടെ ഫോട്ടോ ഷെയര്‍ ചെയ്‍താണ് മിക്കവരും ആശംസകള്‍ നേര്‍ന്നത്. ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തു. സംവിധായകൻ സുജോയ് അമ്മമാരായി അഭിനയിച്ച വിദ്യാ ബാലൻ, അമൃത സിംഗ് എന്നിവരുടെ ഫോട്ടോകളായിരുന്നു ഷെയര്‍ ചെയ്‍തത്. എന്നാല്‍ തന്റെ ഫോട്ടോ ഉള്‍പ്പെടുത്താത്തതില്‍ പരിഭവം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്.

ദൈവവുമായി ഏറ്റവുമധികം അടുപ്പിക്കുന്നത് നിങ്ങളുടെ അമ്മയാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു സുജോയ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. തന്റെ ചിത്രങ്ങളില്‍ അമ്മമാരായി അഭിനയിച്ച വിദ്യാ ബാലന്റെയും അമൃത സിംഗിന്റെയും ഫോട്ടോയാണ് ഷെയര്‍ ചെയ്‍തത്. ഒട്ടേറെ ആരാധകരും കമന്റുകളുമായി രംഗത്ത് എത്തി. ബദ്‍ല എന്ന സിനിമയില്‍ അമ്മയായി അഭിനയിച്ച തന്റെ ഫോട്ടോ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്ന് തപ്‍സി ചോദിച്ചു. ഫോട്ടോ തയ്യാറിയിക്കൊണ്ടിരിക്കുന്നുവെന്ന് സുജോയ് പറഞ്ഞു. വളരെ മോശമായി പോയി എന്ന് ഞാൻ പറയുമെന്നായിരുന്നു തപ്‍സിയുടെ മറുപടി. തല്ല് തരും എന്ന മുന്നറിയിപ്പാണോയെന്നായിരുന്നു സുജോയ് ചോദിച്ചത്.