നടൻ വിജയ് തമിഴ്‍നാട് മുഖ്യമന്ത്രിയെ കണ്ടു. മാസ്റ്റര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ആണ് വിജയ് മുഖ്യമന്ത്രിയെ കണ്ടത്. തിയറ്ററുകള്‍ തുറക്കണം എന്നാണ് വിജയ് ആവശ്യപ്പെട്ടത്. തിയറ്ററുകള്‍ തുറന്ന് മുഴുവൻ ആള്‍ക്കാരെയും പ്രവേശിപ്പിക്കണമെന്ന് വിജയ് ആവശ്യപ്പെട്ടു. വിജയ്‍യോ മുഖ്യമന്ത്രിയോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. മാസ്റ്റര്‍ പൊങ്കല്‍ റിലീസ് ആയിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്.

എടപ്പാടി പളനിസ്വാമിയുടെ വസതിയിൽ എത്തിയായിരുന്നു വിജയ്‍യുടെ കൂടിക്കാഴ്‍ച. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒടിടി റിലീസ് ചെയ്യില്ലെന്ന് സിനിമയുടെ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹിന്ദിയില്‍ ദി വിജയ് മാസ്റ്റര്‍ എന്ന പേരിലാണ് സിനിമ റിലീസ് ചെയ്യുക. മാസ്റ്ററിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക.

ചിത്രത്തിലെ ഗാനത്തിന്റെ കാഴ്‍ചക്കാരുടെ എണ്ണം റെക്കോര്‍ഡായിരുന്നു. വാത്തി എന്ന ഗാനം ഒട്ടേറെ പേര്‍ കണ്ടിരുന്നു. അനിരുദ്ധ് രവിചന്ദെര്‍ ആണ് ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

ലോകേഷ് കനകരാജും വിജയ്‍യും ആദ്യമായി ഒന്നിക്കുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.