മലയാളത്തിന്റെ പ്രിയപ്പെട്ട നടനും സംവിധായകനുമൊക്കെയാണ് പൃഥ്വിരാജ്. ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്താറുമുണ്ട് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഒരു ആരാധകന്റെ മകന് പൃഥ്വിരാജ് ജന്മദിന ആശംസകള്‍ നേര്‍ന്നതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. പൃഥ്വിരാജ് തന്നെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. എന്തായാലും പൃഥ്വിരാജിന്റെ ആശംസ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

സാദിഖ് മൻസൂര്‍ എന്ന ആരാധകൻ പൃഥ്വിരാജിനോട് അഭ്യര്‍ഥനയുമായി രംഗത്ത് എത്തുകയായിരുന്നു. ഏട്ടാ, ഇന്ന് എന്റെ മകൻ ആദിയുടെ മൂന്നാം ജന്മദിനമാണ്, താങ്കളില്‍ നിന്ന് ആശംസ ലഭിക്കണമെന്നുണ്ട് എന്നായിരുന്നു അഭ്യര്‍ഥന. ആശംസയുമായി പൃഥ്വിരാജ് രംഗത്ത് എത്തുകയും ചെയ്‍തു.  സന്തോഷകരമായ ജന്മദിന ആശംസകള്‍ ആദി, മനോഹരമായ ഒരു വര്‍ഷമുണ്ടാകട്ടെ, മാതാപിതാക്കള്‍ക്ക് അഭിമാനമായി മാറട്ടെയെന്നുമായിരുന്നു പൃഥ്വിരാജ് എഴുതിയത്. പൃഥ്വിരാജ് ആദിയുടെ ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്.  എന്തായാലും ആരാധകന്റെ അഭ്യര്‍ഥന അംഗീകരിച്ചതിന് പൃഥ്വിരാജിനെ അഭിനന്ദിക്കുകയാണ് മറ്റുള്ളഴര്‍.

പൃഥ്വിരാജിന് അടുത്തിടെ കൊവിഡ് ബാധിച്ച് ക്വാറന്റൈനില്‍ പോകേണ്ടി വന്നിരുന്നു.

കൊവിഡ് ഭേദമായ കാര്യവും അറിയിച്ച പൃഥ്വിരാജ് "കോള്‍ഡ് കേസ്' എന്ന സിനിമയും പ്രഖ്യാപിച്ചിരുന്നു.