യുവ ഗായകൻ അരുണ്‍ ഗോപന് കുഞ്ഞ് പിറന്നു. ആണ്‍കുഞ്ഞാണ് ജനിച്ചത്. കുഞ്ഞ് ജനിച്ചത് ആഘോഷമാക്കുകയാണ് അരുണ്‍. അവതാരക നിമ്മിയാണ് അരുണിന്റെ ഭാര്യ. നേരത്തെ ഗര്‍ഭകാല ഫോട്ടോഷൂട്ട് ഇരുവരും പങ്കുവെച്ചിരുന്നു. അരുണ്‍ ഗോപിന് കുഞ്ഞ് ജനിച്ചതില്‍ ആശംസയുമായി എത്തുകയാണ് എല്ലാവരും.

ഒരു കുഞ്ഞ് ജനിച്ച കാര്യം എല്ലാവരെയും അറിയിക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍. എല്ലാവരുടെയും സ്‍നേഹത്തിനും പ്രാര്‍ഥനയ്‍ക്കും നന്ദി. ജീവിതത്തില്‍ പുതിയ യാത്രയ്‍ക്ക് ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുവെന്നാണ് അരുണ്‍ ഗോപൻ പറഞ്ഞിരിക്കുന്നത്. കുഞ്ഞ് ജനിച്ച കാര്യം ആദ്യം തന്നെ അറിയിച്ചതും അരുണ്‍ ഗോപനാണ്. അരുണ്‍ ഗോപനും നിമ്മിക്കും ആശംസകള്‍ നേരുകയാണ് എല്ലാവരും.

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകനാണ് അരുണ്‍ ഗോപൻ.

കുരുക്ഷേത്ര എന്ന സിനിമയിലൂടെ വെള്ളിത്തിരയുടെ ഭാഗമായ അരുണ്‍ ഗോപൻ ഒട്ടേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.