ദ റോഡില്‍ തോക്കെടുത്ത് തൃഷ.

പൊന്നിയിൻ സെല്‍വൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ തമിഴകത്തിലെ മുൻനിര നായിക പട്ടം വീണ്ടും ചൂടിയ താരമാണ് തൃഷ. തൃഷ നായികയാകുന്ന പുതിയ ചിത്രമാണ് ദ റോഡ്. യഥാര്‍ഥ സംഭവങ്ങള്‍ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. ഒക്ടോബര്‍ ആറിന് റിലീസാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

സംവിധാനം നിര്‍വഹിക്കുന്നത് അരുണ്‍ വസീഗരനാണ്. ഷബീര്‍ കള്ളറക്കല്‍, സന്തോഷ് പ്രതാപ്, മിയ ജോര്‍ജ്, എം എസ് ഭാസ്‍കര്‍, വിവേക് പ്രസന്ന, വേല രാമമൂര്‍ത്തി തുടങ്ങിയവരും ദ റോഡില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രാഹണം കെ ജി വെങ്കടേഷാണ്. സംഗീതം സാം സി എസ്സും.

ചിത്രത്തിന്റെ നിര്‍മാണം എഎഎ സിനിമായുടെ ബാനറില്‍ ആണ്. ഗാന രചന കാര്‍ത്തിക് നേതയാണ്. മേക്കപ്പ് എസ് രവിയാണ്. സ്റ്റണ്ട് ഫോണിക്സ് പ്രഭുവും നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന്റെ കോസ്റ്റ്യൂമര്‍ നടരാജും പബ്ലിസിറ്റി ഡിസൈൻസ് ഷബീര്‍ ലൈൻ പ്രൊഡ്യൂസേഴ്‍സ് എറണീല്‍കോണം എം ജെ രാജൻ, യേരഗസെല്‍വൻ, ഗണേഷ് ഗോപിനാഥ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് എ ജയ് സമ്പത്ത്, സുബ്രഹ്‍മണിദോസ്, സ്റ്റില്‍സ് അമീര്‍, പിആര്‍ഒ ഡയമണ്ട് ബാബു എന്നിവരുമായ ചിത്രത്തിലുടെ ജവാനിലെ നയൻതാരയ്‍ക്ക് പിന്നാലെ തോക്കെടുക്കുന്ന നടിയാകുകയാണ് തെന്നിന്ത്യൻ നടിയാകുകയാണ് തൃഷയും.

തൃഷ നായികയായി പ്രദര്‍ശനത്തിനെത്താനുള്ള മറ്റൊരു ചിത്രം ലിയോയാണ്. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ റിപ്പോര്‍ട്ടുകളില്‍ നിറയുന്നതാണ് ലിയോ. വിജയ്‍യുടെ നായികയായി തൃഷ 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. യുകെയില്‍ ലിയോയുടെ ബുക്കിന് ലഭിച്ചത് വളരെ മികച്ച സ്വീകരണമാണ്. ഗൗതം വാസുദേവ് മേനോൻ, മനോബാല, മാത്യു, ബാബു ആന്റണി, അര്‍ജുൻ, സഞ്‍ജയ് ദത്ത് സാൻഡി മാസ്റ്റര്‍, മിഷ്‍കിൻ തുടങ്ങിവരും ലിയോയിലുണ്ട്.

Read More: ധ്യാനിന്റെ നദികളില്‍ സുന്ദരി യമുന ഒടിടിയില്‍ എപ്പോള്‍, എവിടെ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക