Asianet News MalayalamAsianet News Malayalam

''ആര്യന്റെ അറസ്റ്റിന് പിറ്റേന്ന് സാക്ഷിക്ക് കിട്ടിയത് 50 ലക്ഷം'', അറസ്റ്റ് പണം തട്ടാനെന്ന് വെളിപ്പെടുത്തൽ

''ആര്യൻ ഖാൻ അറസ്റ്റിലായതിന് പിറ്റേ ദിവസമാണ് കേസിലെ കിരൺ ഗോസാവി എന്ന മറ്റൊരു സാക്ഷിക്ക് 50 ലക്ഷം രൂപ കിട്ടിയത്.''

aryan khan drug case witness Prabhakar Sail reveals about bribe
Author
Mumbai, First Published Oct 24, 2021, 5:27 PM IST

മുംബൈ: മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന്റെ അറസ്റ്റ് ഷാരുഖ് ഖാനിൽ നിന്നും പണം തട്ടാനെന്ന് ആരോപിച്ച് കേസിലെ സാക്ഷിയായ പ്രഭാകർ സെയ്ലിൽ രംഗത്ത്. എൻസിബി സോണൽ ഡയറക്ടർ സമീർ വാംഗഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്ന് സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചു. ആര്യൻ അറസ്റ്റിലായതിന് പിറ്റേ ദിവസം കിരൺ ഗോസാവി എന്ന കേസിലെ മറ്റൊരു സാക്ഷിക്ക് 50 ലക്ഷം രൂപ കിട്ടിയെന്നാണ് പ്രഭാകർ സെയ്ലിന്റെ വെളിപ്പെടുത്തൽ. ഈ മൊഴിയടങ്ങിയ സത്യവാങ്മൂലത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

ആര്യൻ ഖാൻ അറസ്റ്റിലായതിന് പിറ്റേ ദിവസമാണ് കേസിലെ കിരൺ ഗോസാവി എന്ന മറ്റൊരു സാക്ഷിക്ക് 50 ലക്ഷം രൂപ കിട്ടിയത്. ഷാരൂഖ് ഖാന്റെ മാനേജറെ കണ്ടതിന് ശേഷമായിരുന്നു പണം ലഭിച്ചത്. അതിൽ 38 ലക്ഷം രൂപ സാം ഡിസൂസ എന്ന ഒരാൾക്ക് കൈമാറി. തട്ടിപ്പ് കേസിലെ പ്രതി കൂടിയായ ഗോസാവി പിന്നീട് ഒളിവിൽ പോവുകയായിരുന്നുവെന്നുമാണ് മൊഴി.

'ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നു'; ആര്യൻഖാൻ കേസിൽ സാക്ഷിയുടെ വൻ വെളിപ്പെടുത്തൽ

ആര്യൻഖാൻ കേസിൽ എൻസിബി സാക്ഷിയാക്കിയ കിരൺ ഗോസാവിയെന്ന ആളുടെ അംഗരക്ഷകനാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയ പ്രഭാകർ സെയ്ൽ. കപ്പലിൽ നടന്ന റെയ്ഡിൽ താൻ സാക്ഷിയല്ലെന്നും എൻസിബി ഓഫീസിൽ വച്ച് സമീർ വാംഗഡെ തന്നെ ഭീഷണിപ്പെടുത്തി ചില പേപ്പറുകളിൽ ഒപ്പ് വെപ്പിക്കുകയായിരുന്നുവെന്നുമാണ് സാക്ഷിയാക്കുകയായിരുന്നെന്നാണ് പ്രഭാകർ സെയ്‍ലിന്‍റെ വെളിപ്പെടുത്തൽ. സമീർ വാംഗഡെ കൂടി ചേർന്നുകൊണ്ടുള്ള തട്ടിപ്പാണ് നടക്കുന്നതെന്നും പറഞ്ഞതിനാൽ സമീർ വാംഗഡെയുടെ ഭീഷണി തനിക്കുണ്ടെന്നും പ്രഭാക‍ർ പറഞ്ഞു. 

 

Follow Us:
Download App:
  • android
  • ios