അച്ഛനും അമ്മയ്‍ക്കും വിവാഹ വാര്‍ഷിക ആശംസകളുമായി നടി ആശാ ശരത്.

മാതാപിതാക്കളുടെ വിവാഹ വാര്‍ഷികത്തില്‍ ഹൃദയസ്‍പര്‍ശിയായ കുറിപ്പുമായി നടിയും നര്‍ത്തകിയുമായ ആശാ ശരത്. തന്റെ സന്തോഷത്തിനായി ചിരിച്ചു ജീവിക്കുന്നവരാണ് അച്ഛനും അമ്മയും എന്ന് ആശാ ശരത് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആശാ ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

56 വർഷങ്ങൾ ഒരുമിച്ച്‌, പരസ്‍പരം തണലായി, എല്ലാ ഉയർച്ചതാഴ്‍ചകളിലും പ്രതിസന്ധികളിലും ഒരാൾക്കൊരാൾ താങ്ങായി എന്റെ അച്ഛനും അമ്മയും. 'കുടുംബം' എങ്ങിനാവണം എന്നും സ്നേഹം എന്താണെന്നും എനിക്ക് കാണിച്ചുതന്നത് ഞങ്ങളുടെ അച്ഛനും അമ്മയുമാണ്. ഞങ്ങൾ കടന്നുപോയ എല്ലാ ദുഃഖങ്ങളിലും എന്റെ കണ്ണ് നിറയാതിരിക്കാൻ എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി, എന്റെ സന്തോഷത്തിനായി ചിരിച്ചു ജീവിക്കുന്നവരാണ് അച്ഛനും അമ്മയും, എന്റെ കൺകണ്ട ദൈവങ്ങൾ, ഞാൻ ചെയ്‍ത പുണ്യം. ഇനിയുമെത്ര ജന്മമുണ്ടെങ്കിലും എന്റെ അച്ഛനോടും അമ്മയോടുമൊപ്പം അവരുടെ മകളായിത്തന്നെ എനിക്ക് ജീവിക്കണം. അച്ഛനും അമ്മയ്ക്കും ഹൃദയം നിറഞ്ഞ വിവാഹവാർഷികാശംസകൾ.