വിഷ്‍ണുവിനൊപ്പം ഡാൻസ് ചെയ്‍ത് താൻ തോറ്റു എന്നും ആശാ ശരത്.
ബിഗ് ബോസില്‍ സിഗ്‍നേച്ചര്‍ സ്റ്റെപ്പുകളുമൊക്കെയായി താരങ്ങളായവര്‍ ഒരുപാട് പേരുണ്ട്. അഖില്‍ മാരാറും വിഷ്‍ണുവിന്റെയുമൊക്കെ മാനറിസങ്ങള്‍ ഷോയുടെ ആരാധകരെ ആകര്‍ഷിച്ചിരുന്നു. ജുനൈസും അത്തരത്തില്‍ ആരാധകരുടെ പ്രിയങ്കരനായിരുന്നു. ഇപ്പോഴിതാ ആശാ ശരത്തിനൊപ്പമുള്ള വിഷ്‍ണുവിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
സ്റ്റാര്‍ട്ട് മ്യൂസിക്കിലാണ് ബിഗ് ബോസ് താരങ്ങള്‍ നടിയും ഡാൻസറുമായ ആശാ ശരത്തിനൊപ്പം പങ്കെടുത്തത്. ആശാ ശരത് ഡാൻസ് പഠിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വിഷ്‍ണുവിനൊപ്പം ഡാൻസ് ചെയ്‍തപ്പോള്‍ താൻ തോറ്റു എന്നും ആശാ ശരത് വ്യക്തമാക്കുന്നുണ്ട്. റിനോഷിനെയും ഡാൻസ് പഠിപ്പിക്കുന്ന രംഗങ്ങളും വീഡിയോയില്‍ ഉണ്ട്.
ഫുള്‍ എനര്‍ജിയോടെ വിഷ്‍ണു ഷോയില്‍ ആശാ ശരത്തിനൊപ്പം ഡാൻസ് ചെയ്യുന്നത് ആരാധകര്‍ ആഘോഷിക്കുകയാണ്. ഒടുവില്‍ വിഷ്‍ണുവിനൊപ്പം പിടിച്ചുനില്‍ക്കാനാകില്ലെന്ന് പറയുകയാണ് നടി ആശാ ശരത്. ജുനൈസിനെ മുദ്രകള്‍ പഠിപ്പിക്കാൻ നടി ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ക്ലാസിക് ഗാനത്തിന്റെ അകമ്പടിയോടെ റിനോഷ് ഷോയില്‍ ആശാ ശരത്തിനൊപ്പം ഡാൻസ് ചെയ്യാൻ ശ്രമിക്കുന്നതും ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമൊ വീഡിയോയില്‍ കാണാം. ലെച്ചു, മനീഷ, നാദിറ, ശോഭ, സെറീന, അനുമോള്‍ എന്നിവരും ആശാ ശരത്തിനൊപ്പം ഡാൻസ് ചെയ്യുന്നതിന്റെ ചെറു ദൃശ്യങ്ങളും ഏഷ്യാനെറ്റിന്റെ സ്റ്റാര്‍ മ്യൂസിക് പ്രൊമൊ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബിഗ് ബോസ് ഷോയില്‍ ഇത്തവണ അഖിലായിരുന്നു വിജയിയായത്. റെനീഷ റെഹ്‍മാനായിരുന്നു ഷോയില്‍ രണ്ടാമതെത്തി. മൂന്നാം സ്ഥാനത്ത് ജുനൈസും ഇടംകണ്ടെത്തി. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയില്‍ നാലാമത് ശോഭയായിരുന്നു. ബിഗ് ബോസിലെ അഞ്ചാമൻ ഷിജു ആയിരുന്നു. ഗ്രാൻഡ് ഫിനാലെയുടെ തലേ ദിവസമാണ് സെറീന പുറത്തായത്. മോഹൻലാല്‍ വീട്ടിലെത്തി എവിക്ഷൻ പ്രഖ്യാപിക്കുകയായിരുന്നു.
Read More: എങ്ങനെയുണ്ട് രജനികാന്തിന്റെയും മോഹൻലാലിന്റെയും 'ജയിലര്‍', ആദ്യ പ്രതികരണങ്ങള്‍
