ആസിഫ് അലിയും സമയും വീണ്ടും വിവാഹിതരായി എന്നാണ് വീഡിയോയുടെ തലക്കെട്ട്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ആസിഫ് അലി. ആസിഫ് അലിയുടെയും സമയുടെയും പത്താം വിവാഹ വാര്‍ഷികമാണ് കഴിഞ്ഞത്. വിവാഹ വാര്‍ഷികം ആസിഫും സമയും വളരെ ആഘോഷപൂര്‍വമാണ് സംഘടിപ്പിച്ചത്. ആസിഫ് അലിയും സമയും വീണ്ടും വിവാഹിതരായി എന്ന തലക്കെട്ടോടെയാണ് ആഘോഷം ചിത്രീകരിച്ച സ്റ്റുഡിയോ 360 വീഡിയോ പങ്കുവെച്ചത്.

ആസിഫ് അലിയും സമയും 2013ലാണ് വിവാഹം ചെയ്‍തത്. ആദം, ഹയ എന്നീ രണ്ട് മക്കളും ആസിഫ്- സമയ ദമ്പതിമാര്‍ക്കുണ്ട്. തലശ്ശേരിയിലായിരുന്നു ആസിഫ് അലിയും സമയും വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഗണപതി, ബാലു വര്‍ഗീസ്, അസ്‍കര്‍ അലി തുടങ്ങിയവര്‍ ആഘോഷത്തില്‍ പങ്കെടുത്തു.

അര്‍ഫാസ് അയൂബ് സംവിധാനം ചെയ്‍ത ചിത്രമാണ് ആസിഫ് അലിയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. അമലാ പോളാണ് ചിത്രത്തിലെ നായിക. രമേഷ് പി പിള്ളയും സുദൻ സുന്ദരം എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. സംഭാഷണം ആദം അയൂബ് ആണ്.

ആസിഫ് അലി അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ '2018' ആണ് പ്രദര്‍ശനത്തിന് എത്തിയത്. 'മഹേഷും മാരുതി'യും ആസിഫ് നായകനായ ചിത്രമായി പ്രദര്‍ശനത്തിനെത്തിയത്. മംമ്ത മോഹൻദാസ് ആസിഫിന്റെ നായികയായ ചിത്രം സംവിധാനം ചെയ്‍തത് സേതുവാണ്. ഹരി നാരായണന്റെ വരികൾക്ക് കേദാർ സംഗീതം പകര്‍ന്നിരിക്കുന്നു. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി എസ് എൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫയസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ. റോണി രാജ്, പ്രേംകുമാർ വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ, കൃഷ്‍ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു.

Read More: 'ശത്രുവാണോ മിത്രമാണോയെന്ന് മനസിലാകുന്നില്ല', അഖില്‍ മാരാരെ വിമര്‍ശിച്ച് റിനോഷ്

YouTube video player