മലയാള സിനിമയുടെ ഗതിമാറ്റിയ ചിത്രമാണ് ട്രാഫിക്. ചിത്രമാണ് മലയാള സിനിമയെ വേറിട്ട ആഖ്യാന വഴികളിലേക്ക് മാറ്റിയത്. ഇന്നും ട്രാഫിക് എന്ന സിനിമയ്‍ക്ക് ആരാധകരുണ്ട്. ചിത്രത്തില്‍ ആസിഫ് അലിയും നിവിൻ പോളിയും ഒന്നിച്ച് അഭിനയിച്ചിരിക്കുന്നു. കഥാപാത്രങ്ങള്‍ക്കായിരുന്നില്ല മറിച്ച് കഥയ്‍ക്ക് ആയിരുന്നു ചിത്രത്തില്‍ പ്രാധാന്യം. സിനിമയ്‍ക്കൊപ്പം സഞ്ചരിച്ച ആ ഓര്‍മ്മകള്‍ പങ്കുവയ്‍ക്കുകയാണ് ആസിഫ് അലി.

നിവിൻ പോളി സിനിമയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആശംസ നേരുമ്പോഴാണ് ആസിഫ് അലി ട്രാഫിക് ഓര്‍മ്മപ്പെടുത്തിയത്. സ്‍പീഡ് പേടിയുണ്ടോയെന്ന് നിവിൻ പോളിയുടെ കഥാപാത്രം ആസിഫ് അലിയോട് ചോദിക്കുകയാണ്. ട്രാഫികിലെ അവസാന രംഗമാണ് അത്. സംഭാഷണില്ലാതെ ഒരു ചെറു ചിരിയായിരുന്നു ആസിഫ് അലിയുടെ മറുപടി. കാരണം അതിനു മുമ്പുള്ള രംഗങ്ങള്‍ തന്നെ. എന്തായാലും ആ രംഗത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് ആസിഫ് അലി. ‘മോനേ എനിക്ക് സ്‍പീഡ് പേടിയില്ല’ എന്നാണ് ആസിഫ് അലി ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ പതിറ്റാണ്ട് പിന്നിട്ട നിവിൻ പോളിക്ക് എല്ലാ ആശംസകളും. സഹയാത്രികൻ എന്നും എഴുതിയിരിക്കുന്നു. രാജേഷ് പിള്ളയായിരുന്നു ട്രാഫിക് ഒരുക്കിയത്.