സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആസിഫ് അലി നായകനാകുന്ന ചിത്രമാണ് 'കൊത്ത്' (Kothu). സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കൊത്ത്' എന്ന ചിത്രത്തിന്റെ ഫോട്ടോകളടക്കം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ആസിഫ് അലി ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

നിഖില വിമലാണ് ചിത്രത്തില്‍ നായിക. റോഷൻ മാത്യു, ശങ്കര്‍ രാമകൃഷ്‍ണൻ, സുദേവ് നായര്‍, സുരേഷ് കൃഷ്‍ണ, രഞ്‍ജിത്ത്, ശ്രീലക്ഷ്‍മി, അനു മോഹൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. പ്രശാന്ത് രവീന്ദ്രൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. റതിന്‍ രാധാകൃഷ്‍ണന്‍ ചിത്രത്തിന്റെ ചിത്രസംയോജനം.

'കൊത്ത്' എന്ന ചിത്രം രഞ്‍ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയാണ് ബാനര്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ് രഞ്‍ജിത്ത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ.

രാഷ്‍ട്രീയ കൊലപാതകമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. ഗണേഷ് മാരാറാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ . കൈലാസ് മേനോൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. പ്രശാന്ത് മാധവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.