സംഘട്ടരംഗത്തിന്റെ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിക്ക് പരുക്കേറ്റു (Asif Ali).
നടൻ ആസിഫ് അലിക്ക് ചിത്രീകരണത്തിനിടെ പരുക്കേറ്റു. 'എ രഞ്‍ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിംഗിന് ഇടയിലാണ് പരുക്കേറ്റത്. തിരുവനന്തപുരത്തായിരുന്നു ചിത്രീകരണം, ആസിഫ് അലിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് (Asif Ali).
കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന റൊമാന്‍റിക് ത്രില്ലര്‍ 'എ രഞ്‍ജിത്ത് സിനിമ'. നവാഗതനായ നിഷാന്ത് സാറ്റുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്‍ജിത്ത് എന്ന വ്യക്തിയുടെ ജീവിതത്തിൽ അവിചാരിതമായുണ്ടാകുന്ന മാനസികാഘാതത്തെ തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്നു. ആസിഫ് അലി രഞ്‍ജിത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നിഷാദ് പീച്ചിയാണ് 'എ രഞ്‍ജിത്ത് സിനിമ'യുടെ നിര്‍മ്മാണം. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ആണ് നിര്‍മാണം. വിതരണം റോയല്‍ സിനിമാസ്. നവാഗതനായ മിഥുൻ അശോകന്‍ ചിത്രത്തിന് സംഗീതം പകരുന്നു.
ഷാഫി, സന്തോഷ് ശിവന്‍, അമല്‍ നീരദ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവ പരിചയവുമായാണ് സംവിധായകൻ നിഷാന്ത് ആദ്യ സിനിമയുമായി എത്തുന്നത്. നമിതയാണ് നായികയായി അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ് . ഛായാഗ്രഹണം സുനോജ് വേലായുധൻ. പിആർഒ എ എസ് ദിനേശ്.
Read More : ആമിര്‍ ഖാന്റെ 'ലാല്‍ സിംഗ് ഛദ്ദ', ട്രെയിലര്‍ പുറത്തുവിട്ടു
ആമിര്‍ ഖാൻ നായകനായ ചിത്രം ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് 'ലാല്‍ സിംഗ് ഛദ്ദ'യാണ്. അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് അടക്കമുള്ള കാരണങ്ങളായിരുന്നു ചിത്രം റിലീസ് വൈകിയത്. ഇപ്പോഴിതാ റിലീസിന് തയ്യാറായിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.
ഐപിഎല്‍ ഫൈനലിനിടെ ആയിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ ആദ്യം പുറത്തുവിട്ടത്. പല പ്രായങ്ങളിലുള്ള ആമിര്‍ ഖാനെ ചിത്രത്തില്‍ കാണാമെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.
ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ആമിര്‍ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വൈക്കം 18 സ്റ്റുഡിയോസ് എന്ന ബാനറും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. ഹേമന്തി സര്‍ക്കാറാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.
ടോം ഹാങ്ക്‍സിന്റെ 'ഫോറസ്റ്റ് ഗംപ്' എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ധ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. തുര്‍ക്കിയിലടക്കമുള്ളവിടങ്ങളായിരുന്നു ആമിര്‍ ഖാൻ ചിത്രത്തിന്റെ ഷൂട്ടിംഗ്. കരീന കപൂര്‍ നായികയാകുന്ന ചിത്രം ഓഗസ്റ്റ് 11ന് ആണ് റിലീസ് ചെയ്യുക.
