മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ന് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് 'രേഖാചിത്രം'.
ആസിഫ് അലി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം രേഖാചിത്രം വിജയകരമായി പ്രദർശനം തുടരുന്നു. പടമിപ്പോൾ നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ ആഴ്ചയും നൂറ്റി അറുപതിലധികം തിയറ്ററുകളിലാണ് രേഖാചിത്രം പ്രദർശനം തുടരുന്നത്. ഇതിനോടകം അൻപത് കോടി ക്ലബ്ബിലും ചിത്രം ഇടംനേടി കഴിഞ്ഞു. ഇതുവരെ 55.5 കോടി രേഖാചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ട്.
ആസിഫ് അലിയുടെ രണ്ടാമത്തെ 50 കോടി ബോക്സ് ഓഫീസാണ് രേഖാചിത്രം. കിഷ്കിന്ധ കാണ്ഡം ആണ് ആസിഫിന്റെ ആദ്യ 50 കോടി ബോക്സ് ഓഫീസ് ചിത്രം. മലയാളത്തില്‍ അപൂര്‍വ്വമായ ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ വന്ന ഈ ചിത്രം ഇതിനകം തന്നെ മുടക്കുമുതലിന്റെ ആറിരട്ടിയോളമാണ് നേടിയത്.
കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് "രേഖാചിത്രം" നിർമ്മിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരുപിടി നല്ല സിനിമകള്‍ നിര്‍മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി നിര്‍മിച്ച സിനിമയാണ് ‘രേഖാചിത്രം’.
'ഇത് വിനോദിന്റെ ആയിഷ അല്ല, ഞങ്ങളുടെ ആയിഷ ഇങ്ങനല്ല'; ഇഷ തൽവാറിനെ കണ്ട് ഞെട്ടി മലയാളികൾ
മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ന് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് 'രേഖാചിത്രം'. കൂടാതെ രേഖാചിത്രത്തിലെ 'മമ്മൂട്ടി' ഫാക്ടറും ഏറെ ആകർഷണീയമാണ്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു വിജയ ഘടകം. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേം പ്രകാശ്, സുധി കോപ്പ,നന്ദു, വിജയ് മേനോൻ, ഷാജു ശ്രീധർ, മേഘ തോമസ്, സെറിൻ ശിഹാബ്, സലീമ, പ്രിയങ്ക നായർ, പൗളി വിൽസൺ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഓരോ താരങ്ങൾ അവരവരുടെ കഥാപാത്രങ്ങൾ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
