നടൻ കുഞ്ചാക്കോ ബോബന് നേരെ വധശ്രമം നടത്തിയാള്‍ക്ക് തടവ് ശിക്ഷ. ഒരു വര്‍ഷത്തേയ്‍ക്കാണ് ശിക്ഷ വിധിച്ചത്. തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാൻലി ജോസഫിനെയാണ് ശിക്ഷ വിധിച്ചത്. 

നടൻ കുഞ്ചാക്കോ ബോബന് നേരെ വധശ്രമം നടത്തിയാള്‍ക്ക് തടവ് ശിക്ഷ. ഒരു വര്‍ഷത്തേയ്‍ക്കാണ് ശിക്ഷ വിധിച്ചത്. തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാൻലി ജോസഫിനെയാണ് ശിക്ഷ വിധിച്ചത്.

എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. കണ്ണൂരിലേക്ക് പോകാൻ ട്രെയിൻ കാത്തുനില്‍ക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ. ഒരാള്‍ കഠാര വീശി കുഞ്ചാക്കോ ബോബന് അടുത്തേയ്‍ക്ക് വരികയായിരുന്നു. അസഭ്യം പറയുകയും ചെയ്‍തു. സംഭവം കണ്ട് മറ്റ് യാത്രക്കാര്‍ എത്തിയപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടുകയും ചെയ്‍തു. പിറ്റേദിവസം റെയില്‍വെ സ്റ്റേഷനില്‍ കുഞ്ചാക്കോ ബോബൻ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പിടിയിലായി. വധഭീഷണിക്ക് ഒരു വര്‍ഷവും ആയുധ നിരോധന നിയമപ്രകാരം ഒരു വര്‍ഷവും ശിക്ഷയാണ് വിചാരക്കോടതി വിധിച്ചിരിക്കുന്നത്. രണ്ടും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.