വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളൻ പിടിയിൽ

യൂട്യൂബര്‍ മണവാളൻ പൊലീസ് കസ്റ്റഡിയിൽ. കേരളവർമ്മ കോളേജ് വിദ്യാർത്ഥികളെ കാർ അടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലാണ്  മണവാളൻ എന്നറിയിപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷായെ പൊലീസ് പിടികൂടിയത്.

Attempt to kill students by hitting car; YouTuber manavalan arrested

തൃശൂര്‍:യൂട്യൂബര്‍ മണവാളൻ പൊലീസ് കസ്റ്റഡിയിൽ. കേരളവർമ്മ കോളേജ് വിദ്യാർത്ഥികളെ കാർ അടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലാണ്  മണവാളൻ എന്നറിയിപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷായെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിൾ യാത്രയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു  മുഹമ്മദ് ഷഹീൻ ഷാ.

ഇയാൾക്കെതിരെ തൃശൂർ വെസ്റ്റ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തൃശ്ശൂർ എരനല്ലൂർ സ്വദേശിയാണ് മുഹമ്മദ് ഷാൻ ഷാ എന്ന 26 കാരൻ.  യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലുടമയാണ് ഇയാൾ.  കേരളവർമ്മ കോളേജിന് സമീപത്തു വച്ച്  മദ്യപാന തർക്കത്തിലാണ് വിദ്യാർത്ഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന മണവാളനെ പൊലീസ് പിടികൂടുകയായിരുന്നു.

മുഹമ്മദ് ഷഹീൻ ഷായും സുഹൃത്തുക്കളും സംഘം ചേര്‍ന്ന് മദ്യപിച്ചശേഷം കാറിൽ വരുകയായിരുന്നു. ഇതിനിടെ രണ്ട് കോളേജ് വിദ്യാര്‍ത്ഥികളുമായി വാക്കുതര്‍ക്കമുണ്ടായി. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാര്‍ത്ഥികളെ മണവാളനും സംഘവും കാറിൽ പിന്തുടരുകയായിരുന്നു. മണവാളനായിരുന്നു കാര്‍ ഓടിച്ചത്. ഇതിനിടെ കാറുകൊണ്ട് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ മുഹമ്മദ് ഷഹീൻ ഷായെ പൊലീസിന് കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ മാസം 24നാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. തുടര്‍ന്നാണിപ്പോള്‍ മുഹമ്മദ് ഷഹീൻ ഷായെ പിടികൂടിയത്.

മാസം 9 ആയി, മണവാളനെവിടെ? ലുക്കൗട്ട് നോട്ടീസിറക്കിയിട്ടും യൂ ട്യൂബറെ കുറിച്ച് വിവരമില്ലാതെ തൃശൂർ പൊലീസ്

 

Latest Videos
Follow Us:
Download App:
  • android
  • ios