ആത്മസാക്ഷി എന്ന പരമ്പരയിലൂടെ മിനിസ്ക്രീനിലേക്ക് എത്തിയ താരം

ബിഗ് സ്‌ക്രീനിൽ നിന്ന് മിനിസ്‌ക്രീനിലേക്ക് ചുവട് മാറ്റിയ താരമാണ് അവന്തിക മോഹൻ. സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ് താരം. ഷൂട്ടിങ് ലൊക്കേഷനുകളിലെ കളിതമാശകളും ഡാൻസ് റീലുകളുമൊക്കെയായി താരം ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട്. ഇടയ്ക്ക് വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരത്തിന് മോശം കമന്റുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ, സീരിയൽ ടുഡെ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആളുകളുടെ കാഴ്ചപ്പാടിലും പെരുമാറ്റത്തിലും മാറ്റം വരേണ്ടതുണ്ടെന്ന് പറയുകയാണ് നടി.

വസ്ത്രങ്ങളിലേക്ക് വന്നാൽ സാരി വളരെ ഇഷ്ടമാണ്. കംഫർട്ടബിൾ ആയ എല്ലാ വസ്ത്രങ്ങളും ധരിക്കും. ഇഷ്ടമില്ലാത്തതായുള്ള വസ്ത്രങ്ങൾ ഒന്നുമില്ല. എനിക്ക് കംഫർട്ടബിൾ ആയ എന്തും ഞാൻ ധരിക്കും. സൗന്ദര്യ സംരക്ഷണത്തിന് താൻ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അവന്തിക വിഡിയോയിൽ പറയുന്നു. എന്നാൽ അതൊന്നും ഇപ്പോൾ പറയില്ല. തന്റെ യൂട്യൂബ് ചാനലിലൂടെ മാത്രമേ വെളിപ്പെടുത്തു എന്ന് തമാശ പറയുന്നു അവന്തിക. ഇതുവരെ താൻ ചെയ്ത കഥാപാത്രങ്ങളിൽ തന്നെ ഏറ്റവും പ്രിയപ്പെട്ടതാണ് ശ്രേയ നന്ദിനിയെന്നും നടി പറയുന്നുണ്ട്.

നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വസ്ത്രം ധരിക്കാം. മേക്കപ്പിടാം. പക്ഷെ ബഹുമാനം കിട്ടുന്നത് ആളുകളോട് എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചാകും, നടി പറയുന്നു.

ആത്മസാക്ഷി എന്ന സീരിയലിലൂടെയാണ് അവന്തിക മിനിസ്ക്രീനിലേക്ക് എത്തുന്നത്. തുടർന്നാണ് ഏഷ്യാനെറ്റിലെ മൗനരാഗം, തൂവൽസ്പർശം അടക്കമുള്ള പരമ്പരകളിലേക്ക് അവന്തിക എത്തുന്നത്. സാധാരണ കണ്ടുവരുന്ന സീരിയൽ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തയാണ് തൂവൽ സ്പർശത്തിലെ അവന്തികയുടെ കഥാപാത്രം. യഥാർത്ഥ ജീവിതത്തിൽ ഐപിഎസ് ഓഫീസറാകാൻ കൊതിച്ച അവന്തിക പൊലീസ് വേഷത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.

ALSO READ : അതിരപ്പിള്ളി മനോഹരമെന്ന് രജനികാന്ത്; 'ജയിലര്‍' ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി: വീഡിയോ