ഇന്ത്യയില്‍ മാത്രം 3800 ല്‍ ഏറെ സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

ആ​ഗോള സിനിമാപ്രേമികള്‍ സമീപവര്‍ഷങ്ങളില്‍ മറ്റൊരു ചിത്രത്തിനും ഇതുപോലെ കാത്തിരുന്നിട്ടുണ്ടാവില്ല, ജെയിംസ് കാമറൂണിന്‍റെ അവതാര്‍ 2 പോലെ. മുന്‍പ് ടൈറ്റാനിക് എന്ന വിസ്മയവും പ്രേക്ഷകര്‍ക്ക് നല്‍കിയ ജെയിംസ് കാമറൂണിന്‍റെ അവതാര്‍ ആദ്യ ഭാ​ഗമാണ് ലോക സിനിമാ ചരിത്രത്തില്‍ ഇന്ന് ബോക്സ് ഓഫീസ് കളക്ഷനില്‍ ഒന്നാം സ്ഥാനത്തുള്ള ചിത്രം. ഇതിന്‍റെ സീക്വല്‍ എന്നതാണ് അവതാര്‍ ദ് വേ ഓഫ് വാട്ടര്‍ എന്നു പേരിട്ടിരിക്കുന്ന രണ്ടാം ഭാ​ഗത്തെ ഹോളിവുഡിനെ സംബന്ധിച്ച് ഇത്രയും പ്രിയപ്പെട്ടതാക്കുന്നത്. ലോകമെമ്പാടും വന്‍ സ്ക്രീന്‍ കൗണ്ട് ആണ് ചിത്രത്തിന്. ഇന്ത്യയില്‍ മാത്രം 3800 ല്‍ ഏറെ സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ പുലര്‍ച്ചെ 5 മണി മുതല്‍ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിത്തുടങ്ങിയിരിക്കുകയാണ്.

3 മണിക്കൂര്‍ 12 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. സിനിമയെന്ന കലയെ സംബന്ധിച്ച് വലിയ നേട്ടമാണ് അവതാര് 2 ലൂടെ ജെയിംസ് കാമറൂണ്‍ സ്വന്തമാക്കിയിരിക്കുന്നതെന്ന് ലെറ്റ്സ് സിനിമ ട്വീറ്റ് ചെയ്തിരിക്കുന്നു. ആയതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ ഉയര്‍ന്ന സമയ ദൈര്‍ഘ്യം ക്ഷമിക്കത്തക്കതാണെന്നും. പ്രേക്ഷകരില്‍ പലരും ചിത്രത്തിന് ഫൈവ് സ്റ്റാര്‍ റേറ്റിം​ഗ് നല്‍കിയിട്ടുണ്ട്. 2022ലെ ഏറ്റവും മികച്ച ചിത്രമെന്നും പലരും പറയുന്നുണ്ട്. ദൃശ്യപരമായി അതി​ഗംഭീരമെന്നാണ് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ചിത്രത്തിന്‍റെ ആദ്യ പകുതിയെക്കുറിച്ച് ട്വീറ്റ് ചെയ്‍തിരിക്കുന്നത്. സാങ്കേതികമായി ഇതുവരെയുണ്ടായ ഏറ്റവും മികച്ച സിനിമാ അനുഭവം എന്നാണ് മറ്റൊരു ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ചിത്രത്തെക്കുറിച്ച് കുറിച്ചിരിക്കുന്നത്. അവതാര്‍ 2 ലേതുപോലെയുള്ള അണ്ടര്‍ വാട്ടര്‍ രം​ഗങ്ങള്‍ മറ്റൊരു ചിത്രത്തിലും കണ്ടിട്ടില്ലെന്നും വിഎഫ്എക്സും 3 ഡി എഫക്റ്റ്സും ​ഗംഭീരമാണെന്നും ശ്രീധര്‍ പിള്ള കുറിച്ചു. സാങ്കേതിക മികവിനൊപ്പം വൈകാരികത കൊണ്ടും ചിത്രം ശ്രദ്ധേയമാണെന്നും. 

ALSO READ : സാഹസികത, സംഗീതം, യാത്ര; ആദ്യ റീല്‍സ് വീഡിയോയുമായി പ്രണവ് മോഹന്‍ലാല്‍

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ചിത്രത്തിന്‍റെ മുംബൈയില്‍ ഇന്നലെ നടന്ന ഇന്ത്യന്‍ പ്രിവ്യൂവിന് അക്ഷയ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. ​ഗംഭീര ചിത്രമെന്നാണ് അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. കേരളത്തിലും മികച്ച സ്ക്രീന്‍ കൗണ്ടുമായാണ് അവതാര്‍ 2 പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ അവതാര്‍ 2 റിലീസ് ദിനത്തില്‍ തന്നെ കേരളത്തില്‍ ഐമാക്സിലും കാണാനാവുമെന്ന പ്രേക്ഷകരുടെ മോഹം നടന്നില്ല. തിരുവനന്തപുരം ലുലു മാളില്‍ ആരംഭിക്കുന്ന ഐമാക്സ് തിയറ്ററില്‍ അവതാര്‍ 2 റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അതിന്‍റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ കൂടി എടുക്കും.