ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അവതാര്‍ രണ്ടാം ഭാഗത്തിന്റെ റിലീസ് മാറ്റിവെച്ചു. സംവിധായകൻ ജെയിംസ് കാമറൂണ്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

അടുത്ത വര്‍ഷം ഡിസംബറിലായിരുന്നു അവതാര്‍ രണ്ട് റിലീസ് തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ 2022 ഡിസംബര്‍ 16നാകും റിലീസ് ചെയ്യുക. കൊവിഡ് ദുരിതം തുടരുന്നതിനാലാണ് റിലീസ് മാറ്റിവയ്‍ക്കേണ്ടി വന്നത്.  സിനിമയുടെ ചിത്രീകരണം ന്യൂസിലൻഡില്‍ തുടരുകയാണ്. അമേരിക്കയിൽ നടക്കുന്ന വിർച്വൽ പ്രൊഡക്‌ഷൻ ജോലികൾ ഇപ്പോൾ നിർത്തിവച്ചിരിക്കുന്ന അവസ്ഥയാണ്.  റിലീസ് മാറ്റത്തിൽ ഏറ്റവുമധികം ദുഃഖം എനിക്കാണ്. എന്നാൽ ചിത്രത്തിലെ താരങ്ങളുടെ ഗംഭീര പ്രകടനത്തിലും പാണ്ടോറയിലെ കഥാപാത്രങ്ങള്‍ക്കു ജീവൻ കൊടുക്കുന്ന വെറ്റാ ഡിജിറ്റലിന്റെ പ്രവർത്തനങ്ങളിലും പൂർണ സന്തോഷവാനാണ്. ഡിസ്‍നി സ്റ്റുഡിയോസ് നൽകുന്ന പിന്തുണ വളരെ വലുതാണ്. ആരാധകരുടെ പിന്തുണയ്ക്കും നന്ദിയെന്ന് ജെയിംസ് കാമറൂണ്‍ പറയുന്നു.