കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ഹിന്ദി ചിത്രങ്ങളില്‍ മുൻനിരയിലുള്ള അന്ധധുൻ ചൈനയില്‍ റിലീസ് ചെയ്യുന്നു. ആയുഷ്മാൻ ഖുറാനെ നായകനായ ചിത്രം ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ്. ശ്രീറാം റാഘവൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

പിയാനോ പ്ലെയര്‍ എന്ന പേരിലാണ് അന്ധധുൻ ചൈനയിലെത്തുന്നത്. അന്ധധുനിന്റെ ചൈന പതിപ്പിന്റെ പോസ്റ്ററും പുറത്തുവിട്ടു. രാധിക ആംപ്തെയാണ് ചിത്രത്തിലെ നായിക. തബുവും ഒരു പ്രധാന കഥാപാത്രമായി എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ലഭിച്ച വിജയം ചൈനയിലും ആവര്‍ത്തിക്കാനാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ കരുതുന്നത്. ഗാനങ്ങള്‍ ഒഴികെയുള്ളവ ചൈനീസിലേക്ക് ഡബ്ബ് ചെയ്‍തിട്ടുണ്ട്.