പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച അയ്യപ്പനും കോശിയും അടുത്തിടെ ഏറ്റവും ഹിറ്റായ ചിത്രമാണ്. അയ്യപ്പനും കോശിയും ഹിന്ദിയിലേക്കും എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

സച്ചിയായിരുന്നു അയ്യപ്പനും കോശിയും സംവിധാനം ചെയ്‍തത്. പൃഥ്വിരാജ് കോശിയും ബിജു മേനോൻ അയ്യപ്പനുമായി അഭിനയിച്ചു. ആരാധകര്‍ ഏറ്റെടുത്ത ചിത്രമായി മാറുകയും ചെയ്‍തു അയ്യപ്പനും കോശിയും. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ജോണ്‍ അബ്രഹാം ആണ്. ആക്ഷനും ത്രില്ലും മികച്ച കഥയും ഉള്ള ചിത്രമാണ് അയ്യപ്പനും കോശിയുമെന്ന് ജോണ്‍ അബ്രഹാം പറയുന്നു. ഹിന്ദി ആരാധകര്‍ക്ക് യോജിക്കുന്ന തരത്തില്‍ മാറ്റങ്ങളോടെയാകും റിമേക്ക് ചെയ്യുകയെന്നും ജോണ്‍ അബ്രഹാം പറയുന്നു. ആരാകും ഹിന്ദി ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുകയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.