നിവിൻ പോളിക്കൊപ്പം സംഗീത് പ്രതാപും, ലിജോ മോളും പ്രധാന വേഷങ്ങളിൽ എത്തുന്നു. 'ബേബി ഗേൾ' എന്ന പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ബേബി ഗേളിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന അരുൺ വർമ്മ ചിത്രം ഉടൻതന്നെ തീയേറ്ററുകളിൽ എത്തും. ത്രില്ലർ ചിത്രം നൽകുന്ന ആകാംഷക്കൊപ്പം ബോബി സഞ്ജയ്യുടെ തിരക്കഥയിൽ മികവുറ്റ താരങ്ങളുടെ ഗംഭീര പ്രകടനവും പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

നിവിൻ പോളിക്കൊപ്പം സംഗീത് പ്രതാപും, ലിജോ മോളും പ്രധാന വേഷങ്ങളിൽ എത്തുന്നു. 'ബേബി ഗേൾ' എന്ന പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ബേബി ഗേളിന്റെ കഥയാണ് ചിത്രം പറയുന്നത്. ഏത് രീതിയിലായിരിക്കും ബേബി ഗേളിനെ ഈ കഥയിൽ ഉൾപ്പെടുത്തുന്നത്, അന്വേഷണം ഏതൊക്കെ രീതിയിൽ വ്യത്യസ്തമായി അവതരിപ്പിക്കുന്നു എന്നതൊക്കെ ആകാംക്ഷ ഉണർത്തുന്ന രീതിയിലാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ഒരു മിനി ട്രെയിലർ എന്ന് തന്നെ വേണമെങ്കിൽ ഈ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററിനെ വിശേഷിപ്പിക്കാം.

Scroll to load tweet…

മാജിക് ഫ്രെയിംസുമായുള്ള നിവിൻ പോളിയുടെ രണ്ടാമത്തെ ചിത്രമാണ് "ബേബി ഗേൾ". നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനെ സംബന്ധിച്ച് ആദ്യ ചിത്രവും സൂപ്പർ ഹിറ്റുമായ 'ട്രാഫിക്' ന്റെ തിരക്കഥാകൃത്തുക്കൾക്കൊപ്പം വീണ്ടും ഒരു ചിത്രം, ലിസ്റ്റിന്റെ തന്നെ സുരേഷ് ഗോപി നായകനായ സൂപ്പർ ഹിറ്റ്‌ ചിത്രം 'ഗരുഡൻ'ന്റെ സംവിധായകൻ അരുൺ വർമ്മക്കൊപ്പം വീണ്ടും ഒരു ചിത്രം എന്നീ പ്രത്യേകതകൾ കൂടി 'ബേബി ഗേൾ'നുണ്ട്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതു ചിത്രമാണിത്. ട്രാഫിക്ക്, ഹൗ ഓൾഡ് ആർ യു എന്നിവയാണ് മുൻ ചിത്രങ്ങൾ. ചിത്രത്തിൽ മലയാളത്തിലെ മുൻ നിര താരങ്ങൾ അണിനിരക്കുന്നു. ലിജോമോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

YouTube video player

ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ്. എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ സംഗീതം - ക്രിസ്റ്റി ജോബി.കോ-പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ. പി. തോമസ്,സന്തോഷ് പന്തളം. ലൈൻ പ്രൊഡ്യൂസർ അഖിൽ യശോധരൻ. കലാസംവിധാനം - അനീസ് നാടോടി. കോസ്റ്റ്യും മെൽവി. ജെ. മേക്കപ്പ് -റഷീദ് അഹമ്മദ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സുകു ദാമോദർ അഡ്മിനിസ്‌ട്രേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - പ്രസാദ് നമ്പ്യാങ്കാവ് . ജയശീലൻ സദാനന്ദൻ പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് പ്രേംലാൽ പട്ടാഴി. ഡിസൈൻസ് ഷുഗർ കാൻഡി. മാർക്കറ്റിംഗ് ആഷിഫ് അലി. സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. അഡ്വർടൈസിംഗ് - ബ്രിങ്ഫോർത്ത്. തിരുവനന്തപുരവും കൊച്ചിയുമായിരുന്നു ചിത്രത്തിൻ്റെ ഷൂട്ടിംഗ് ലൊക്കേഷനുകൾ.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News