പത്ത് തലയില്‍ ശക്തിയും അതിനൊത്ത ബുദ്ധിയുമുള്ള അറുമുഖനാണെന്നും രാവണനെ വിശേഷിപ്പിച്ചതിലൂടെ പുലിമുരുഗനെയും ഉത്തരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവണന് മോണ്‍സ്റ്റര്‍ പട്ടം നല്‍കിയതിലൂടെ കെ ജി എഫ് സിനിമ ആരാധകരെയും നിരാശരാക്കിയില്ല

പരീക്ഷാ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ക്ക് രസകരമായ ഉത്തരം ഏഴുതാറുള്ള വിരുതന്‍മാര്‍ എല്ലാക്കാലത്തും അധ്യാപകരെ ചിരിപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയ കാലമായപ്പോള്‍ ഉത്തരങ്ങള്‍ നാട്ടുകാരെ മൊത്തം ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. ആ ഗണത്തിലേക്കാണ് മലയാള പരീക്ഷയ്ക്കുള്ള ചോദ്യവും ഉത്തരവും ഇടം പിടിച്ചിരിക്കുന്നത്.

സീതയുടെ ചാരിത്യ്രത്തെ ചോദ്യം ചെയ്തവരുടെ തല ബാഹുബലിയെ പോലെ വെട്ടണമെന്നാണ് ഒരു വിരുതന്‍ മലയാള പരീക്ഷയ്ക്കുള്ള ഉപന്യാസത്തില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ആണ് ഫേസ്ബുക്കിലൂടെ ഉത്തരക്കടലാസ് പങ്കുവച്ചത്.

രാമന്‍റെ സ്ഥാനത്ത് രാവണനായിരുന്നുവെങ്കില്‍ സീതയുടെ ചാരിത്ര്യത്തെ സംശയിച്ചവരുടെ തല വെട്ടിയെടുക്കുമായിരുന്നെന്നും ഉത്തരത്തിലുണ്ട്. പത്ത് തലയില്‍ ശക്തിയും അതിനൊത്ത ബുദ്ധിയുമുള്ള അറുമുഖനാണെന്നും രാവണനെ വിശേഷിപ്പിച്ചതിലൂടെ പുലിമുരുഗനെയും ഉത്തരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവണന് മോണ്‍സ്റ്റര്‍ പട്ടം നല്‍കിയതിലൂടെ കെ ജി എഫ് സിനിമ ആരാധകരെയും നിരാശരാക്കിയില്ല.