ചെമ്പൻ വിനോദ്, ബാലു, ലിജോ മോള്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ബാലു വർ​ഗീസ് നായകനായി എത്തിയ പ്രേമാസൂത്രം എന്ന ചിത്രത്തിലെ ​ഗാനം റിലീസ് ചെയ്തു. പൊൻ കനിയെ എന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയത് മണികണ്ഠൻ പെരുമ്പടപ്പ് ആണ്. ജിജു അശോകൻ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് വിദ്യാധരൻ മാസ്റ്ററാണ്. ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമസൂത്രം. ചെമ്പൻ വിനോദ്, ബാലു, ലിജോ മോള്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

Ponkaniye Lyric Video | Balu Varghese | Lijo Mol | Chemban Vinod | Premasoothram

സ്‍കൂള്‍ വിദ്യാര്‍ഥിയായ പ്രകാശന് തന്റെ സഹപാഠിയായ അമ്മുവിനോട് പ്രണയമാണ്. അത് പക്ഷേ പ്രകാശന് തുറന്നുപറയാൻ കഴിയുന്നില്ല. അമ്മുവിന് പ്രകാശനെ ഇഷ്‍ടവുമല്ല. അമ്മുവിന്റെ പ്രണയം നേടാനുള്ള വഴികള്‍ തേടി പ്രകാശൻ വികെപിയുടെ സമീപത്ത് എത്തുന്നത്. വികെപിയുടെ സഹായത്തോടെ അമ്മുവിന്റെ സ്‍നേഹം പിടിച്ചുപറ്റാൻ പ്രകാശൻ നടത്തുന്ന ശ്രമങ്ങളാണ് പ്രേമസൂത്രത്തില്‍ പറഞ്ഞത്. അമ്മുവായി ലിജോമോളും വികെപിയായി ചെമ്പൻ വിനോദും പ്രകാശനായി ബാലുവും വേഷമിട്ടിരുന്നു.

ജയസൂര്യ- വിനായകൻ കോമ്പോയിൽ ഫാന്റസി കോമഡി ചിത്രം; സിനിമയ്ക്ക് ആരംഭം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..