Asianet News MalayalamAsianet News Malayalam

രാം ഗോപാല്‍ വര്‍മയ്‍ക്ക് വിലക്ക്, ദാവൂദ് ഇബ്രാഹിമിന്റെ ജീവിതം സിനിമയാക്കുമെന്ന് പ്രഖ്യാപിച്ച് സംവിധായകൻ

ടെക്‌നീഷ്യന്‍മാര്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കും ജോലിക്കാര്‍ക്കും 1.25 കോടിയോളം നല്‍കാനുണ്ടെന്നാണ് പരാതി.

Ban against Ram Gopal Varma
Author
Mumbai, First Published Jan 14, 2021, 1:23 PM IST

സംവിധായകൻ രാം ഗോപാല്‍ വര്‍മയ്‍ക്ക് ആജീവനാനന്ത വിലക്കേര്‍പ്പെടുത്തി സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ്. അഭിനേതാക്കാള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഇത്. നിരവധി കത്തുകള്‍ സംവിധായകന് അയച്ചെന്നും എന്നാല്‍ കത്തുകള്‍ കൈപ്പറ്റാന്‍ അദ്ദേഹം തയാറായില്ലെന്നും ആണ് ഇത്. വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലും രാം ഗോപാല്‍ വര്‍മയുടെ പുതിയ സിനിമയുടെ വിവരങ്ങളും പുറത്തുവരികയാണ്. രാം ഗോപാല്‍ വര്‍മ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ പുതിയ സിനിമ രാം ഗോപാല്‍ വര്‍മ പ്രഖ്യാപിച്ചു.

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതം ആസ്‍പദമാക്കിയാണ് രാം ഗോപാല്‍ വര്‍മയുടെ സിനിമ. അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും പ്രതിഫലം നല്‍കാതിരുന്നതിനെ തുടര്‍ന്ന് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ തന്നെയാണ് രാം ഗോപാല്‍ വര്‍മ പുതിയ സിനിമ പ്രഖ്യാപിച്ചത്. ടെക്‌നീഷ്യന്‍മാര്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കും ജോലിക്കാര്‍ക്കും നല്‍കാനുള്ള 1.25 കോടിയോളം സംബന്ധിച്ച്  നിരവധി കത്തുകള്‍ സംവിധായകന് അയച്ചെന്നും എന്നാല്‍ കത്തുകള്‍ കൈപ്പറ്റാന്‍ അദ്ദേഹം തയാറായില്ലെന്നും സംഘടന പറയുന്നു. ഇനി രാം ഗോപാല്‍ വര്‍മയുമായി പ്രവര്‍ത്തിക്കില്ല. മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ് പ്രതിനിധികള്‍ അറിയിച്ചു.

ലോക്ക് ഡൗണ്‍ കാലത്ത് രാം ഗോപാല്‍ വര്‍മ തന്റെ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്‍തിരുന്നു.

 ത്രില്ലർ, ക്ലൈമാക്സ്, പവർസ്റ്റാർ, മർഡർ, ദിഷ എൻ‍കൗണ്ടർ തുടങ്ങിയ സിനിമകള്‍ രാം ഗോപാല്‍ വര്‍മ തന്നെ സംവിധാനം ചെയ്‍തു.

Follow Us:
Download App:
  • android
  • ios