Baradwaj Rangan was criticized for asking a question about the Epstein files to Tovino Thomas on latest interview. 'അതിരടി' സിനിമയുടെ പ്രൊമോഷൻ അഭിമുഖത്തിനിടെ, എപ്‌സ്റ്റീൻ ഫയൽസിനെക്കുറിച്ച് ദുഃഖം പ്രകടിപ്പിച്ച നടൻ ടൊവിനോ തോമസിനോട് നിരൂപകൻ ഭരദ്വാജ് രംഗൻ അനുചിതമായ ചോദ്യം ചോദിച്ചത് വിവാദമായി. Baradwaj Rangan, Epstein files, Tovino Thomas
അഭിമുഖത്തിനിടെ ടൊവിനോയോട് അപക്വമായ ചോദ്യം ചോദിച്ചതിന് പ്രശസ്ത ഫിലിം ക്രിട്ടികും എഴുത്തുകാരനുമായ ഭരദ്വാജ് രംഗനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനം ഉയർന്നുവരുന്നു. അതിരടി സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെയായിരുന്നു എപ്‌സ്റ്റീൻ ഫയൽസ് സംബന്ധിച്ച ഭരദ്വാജ് രംഗന്റെ ചോദ്യം.

ലോകത്തിന്റെ പല ഭാഗത്തും യുദ്ധമടക്കമുള്ള കാര്യങ്ങൾ നടക്കുന്നുണ്ടെന്നും, അതെല്ലാം നമ്മളെ ബാധിക്കുമെന്നും എപ്‌സ്റ്റീൻ ഫയൽസിനെ കുറിച്ച് വായിച്ചപ്പോൾ വളരെ വിഷമം തോന്നിയെന്നും ടൊവിനോ പറയുന്നതിനിടെയായിരുന്നു ഭരദ്വാജ് രംഗന്റെ ചോദ്യം. 'താങ്കളെന്തിനാണ് വിഷമിക്കുന്നത്?' 'താങ്കളുടെ പേര് എപ്‌സ്റ്റീൻ ഫയൽസിൽ ഇല്ലല്ലോ?' എന്നായിരുന്നു ഭരദ്വാജ് രംഗന്റെ ചോദിച്ചത്. ഇല്ല എന്നായിരുന്നു ടൊവിനോയുടെ മറുപടി. കൂടെയുള്ള ബേസിൽ ഇത് കേട്ട് ചിരിക്കുന്നുണ്ട്.
"ലോകത്ത് പലകാര്യങ്ങളും നടക്കുന്നുണ്ട്. അതെല്ലാം നമ്മളെയും ബാധിക്കും. യുദ്ധം അരങ്ങേറുന്നു, എപ്‌സ്റ്റീൻ ഫയൽസ്, ഞാൻ അതിനെ കുറിച്ച് വായിച്ചതിന് ശേഷം എനിക്ക് വളരെയധികം വിഷമം തോന്നി. ഈ ലോകം മനോഹരമായ ഒന്നാണെന്ന് തോന്നലിലാണ് ഞാൻ വളർന്നു വന്നത്." ടൊവിനോയുടെ വാക്കുകൾ. വലിയ രീതിയിലുള്ള വിമർശനമാണ് ഭരദ്വാജ് രംഗനെതിരെ എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഇതിനെതിരെ ഉയർന്നുവരുന്നത്. എന്നാൽ അദ്ദേഹം വളരെ സാധാരണയായി ചോദിച്ചതാണെന്നും ഇത്രയും ചർച്ച ചെയ്യപ്പെടേണ്ട കാര്യമില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു.
അതേസമയം ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ അരുൺ അനിരുദ്ധൻ സമവിധാനം ചെയ്യുന്ന ചിത്രമാണ് അതിരടി. ടൊവിനോ തോമസാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. മിന്നൽ മുരളിക്ക് ശേഷം അതേ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് അതിരടി. മിന്നൽ മുരളിയുടെ സഹരചയിതാവായിരുന്നു അരുൺ അനിരുദ്ധൻ. സാം ബോയ് എന്ന കഥാപാത്രമായി ബേസിൽ എത്തുമ്പോൾ ശ്രീക്കുട്ടൻ വെള്ളായണി എന്ന കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. മെയ് 14 ന് പുറത്തിറങ്ങുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.


