നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ അടുത്തിടെയായിരുന്നു മഷൂറയ്ക്ക് കുഞ്ഞ് ജനിച്ചത്.

കൻ പിറന്നതോടെ അമ്മയായുള്ള ജീവിതം ആസ്വദിക്കാനാണ് മഷൂറ ബഷീറിന് ഏറെയും താൽപര്യം. മകന് വേണ്ടി ഏത് സന്തോഷവും വേണ്ടെന്ന് വെക്കാൻ മഷൂറ തയ്യാറാണ്. അതുകൊണ്ട് തന്നെ മകനെ മറ്റാരെയും ഏൽപ്പിക്കാതെ മഷൂറ തന്നെയാണ് പരിപാലിക്കുന്നത്. ഇപ്പോഴിതാ, അമ്മയായ ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് പറയുകയാണ് മഷൂറ.

എബ്രു വന്നതോടെ മുഴുവന്‍ ശ്രദ്ധയും അവനിലാണ്. പഴയത് പോലെ വീഡിയോ എടുക്കാനൊന്നും ഇപ്പോള്‍ പറ്റുന്നില്ല. പ്രഥമ പരിഗണന എബ്രുവിന്റെ കാര്യങ്ങള്‍ക്കാണ്. എപ്പോഴും അവന്റെ കൂടെത്തന്നെയാണ് ഞാന്‍. പഴയത് പോലെ ആക്ടീവായി വീഡിയോ എടുക്കണമെന്നൊക്കെ വിചാരിക്കാറുണ്ട്. ഇപ്പോള്‍ അതിന് കഴിയുന്നില്ല. എപ്പോഴും ആക്റ്റീവായി ഇരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് താന്‍ എന്നും മഷൂറ പറയുന്നു.

ഒന്നും ചെയ്യാതിരിക്കുമ്പോൾ എനിക്ക് ഡിപ്രഷൻ പോലെ തോന്നും. അപ്പോഴാണ് വീഡിയോ എടുക്കാമെന്ന് കരുതിയത്. ഇപ്പോള്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍ നല്ല ആശ്വസം തോന്നുന്നുണ്ടെന്നും മഷൂറ വ്യക്തമാക്കി. സൈഗുവിന്റെ പിറന്നാളിന് മുന്നോടിയായി ഉമ്മ വീട്ടിലേക്ക് വന്നതിന്റെ സന്തോഷവും മഷൂറ പങ്കുവെച്ചു. അതിരാവിലെ ഉമ്മയെ പിക് ചെയ്യാന്‍ പോവുന്നതും, വിശ്രമം കഴിഞ്ഞ് സ്‌പെഷല്‍ വിഭവങ്ങള്‍ ഉമ്മ ഒരുക്കുന്നതും കാണിച്ചിരുന്നു. നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. ഇതുപോലെ ഇടയ്ക്കിടയ്ക്ക് കൃത്യമായി വീഡിയോ ഇടണം. നിങ്ങളുടെ വീഡിയോ കാണുമ്പോള്‍ സന്തോഷമാണ് ഞങ്ങള്‍ക്കെന്നായിരുന്നു ചിലര്‍ പറഞ്ഞത്.

Busy 24 Hours In My Life 😅 | Mashura | Basheer Bashi | Suhana

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ അടുത്തിടെയായിരുന്നു മഷൂറയ്ക്ക് കുഞ്ഞ് ജനിച്ചത്. ജനിച്ച സമയം തന്നെ എബ്രുവിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകള്‍ തുടങ്ങിയിരുന്നു. വീഡിയോകളൊക്കെ ഇപ്പോള്‍ ഞങ്ങള്‍ തന്നെ പോസ്റ്റ് ചെയ്യും. മുതിര്‍ന്ന് കഴിഞ്ഞ് അവന്‍ ഇഷ്ടം പോലെ ചെയ്‌തോളുമല്ലോ എന്നായിരുന്നു ബഷീർ ബഷിയും മഷൂറയും പറഞ്ഞത്.

'വൻ പൊളി..'; പ്രണവിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹൻലാൽ, ഒപ്പം വൻ താരനിര