പണ്ടു മുതലെ താനൊരു മമ്മൂട്ടി ഫാൻ ആണെന്നും ബെൻസി. 

ദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ 'കണ്ണൂർ സ്ക്വാഡ്' പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് ഒൻപതാം നാൾ 50 കോടി പിന്നിട്ട ചിത്രം സംവിധാനം ചെയ്തത് റോബി വർ​ഗീസ് രാജ് ആണ്. മമ്മൂട്ടിയുടെ കരിയറിൽ എടുത്തുകാട്ടാവുന്ന മറ്റൊരു കഥാപാത്രമായി ചിത്രത്തിലെ ജോർജ് മാർട്ടിൻ. തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തെ കുറിച്ച് നടനും എഴുത്തുകാരനും സംവിധായകനും ആയ ബെൻസി മാത്യൂസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

കണ്ണൂർ സ്ക്വാഡ് കത്തിക്കയറുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഒന്നു കൂടെ കാണാൻ തനിക്ക് പോലും ടിക്കറ്റ് കിട്ടുന്നില്ലെന്നും ബെൻസി പറയുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കണ്ണൂർ സ്ക്വാഡിൽ മേലുദ്യോ​ഗസ്ഥനായി ബെൻസി അഭിനയിച്ചിരുന്നു. 

പീഡനക്കേസ്: ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയിൽ ഹാജരാക്കും

"പടത്തിന്റെ ആദ്യ ഷോ കാണാൻ ഞങ്ങൾ എല്ലാവരും പോയിരുന്നു. പക്ഷേ പല സ്ക്രീനുകളിലാണ് കണ്ടത്. റോബി ഉണ്ടായിരുന്നില്ല. മമ്മൂട്ടിയുടെ ഇൻട്രോ സീനൊക്കെ കണ്ടപ്പോൾ രോമാഞ്ചം വന്നുപോയി. ഒരു സൂപ്പർ ഹീറോയിക് ഇൻട്രോ പോലുമല്ല അത്. എന്നിട്ട് പോലും വലിയ ആരവമാണ് തിയറ്ററിൽ കേട്ടത്. ആ അഞ്ച് മിനിറ്റിൽ കിട്ടിയ കയ്യടികൾ പിന്നീട് അങ്ങോട്ടും തുടർന്നു. സിനിമ ഇങ്ങനെ കത്തിക്കയറുമെന്ന് പ്രതീക്ഷ ഇല്ലായിരുന്നു. ഷോ കണ്ടിറങ്ങിയപ്പോൾ മോശമില്ലാത്തൊരു നല്ല പടം എന്ന് തോന്നി. അത് നമുക്ക് തോന്നിയതായിരുന്നു. അതേ എക്സ്പീരിയൻസ് ആയിരുന്നു പ്രേക്ഷകർക്കും കിട്ടിയതെന്ന് തിയറ്ററിന് പുറത്തിറങ്ങിയപ്പോഴാണ് മനസിലായത്. അവരുടെ മുഖത്ത് അത് കാണാൻ സാധിച്ചു. ഒന്നൂടെ ഒന്ന് കാണണം എന്ന് വിചാരിച്ചിട്ട് എനിക്കൊരു ടിക്കറ്റ് പോലും കിട്ടുന്നില്ല. സിനിമയുടെ എല്ലാ ക്രെഡിറ്റും റോബിയ്ക്ക് അവകാശപ്പെട്ടതാണ്. പിന്നെ മറ്റ് അണിയറ പ്രവർത്തകർക്കും മമ്മൂക്കയ്ക്കും", എന്നാണ് ബെൻസി പറഞ്ഞത്. പണ്ടു മുതലെ താനൊരു മമ്മൂട്ടി ഫാൻ ആണെന്നും ബെൻസി കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..