Asianet News MalayalamAsianet News Malayalam

'മോളിവുഡിലെ ഏറ്റവും മികച്ചത്'? ഒടിടി റിലീസിന് പിന്നാലെ കൈയടി നേടി 'ടര്‍ബോ'യിലെ ആ രംഗം

ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്

best car chase scene ever in malayalam cinema says film buffs after ott release of turbo starring mammootty
Author
First Published Aug 9, 2024, 12:58 PM IST | Last Updated Aug 9, 2024, 12:58 PM IST

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ ഇന്നലെയാണ് ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. മെയ് 23 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം പ്രമുഖ സോണി ലിവിലൂടെയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. തിയറ്ററുകളില്‍ വിജയം നേടിയ ചിത്രത്തിന് ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിശേഷിച്ചും ചിത്രത്തിലെ ഒരു സീക്വന്‍സിനെക്കുറിച്ചാണ് സിനിമാപ്രേമികളില്‍ വലിയൊരു വിഭാഗവും എടുത്ത് പറയുന്നത്.

ഒരു കാര്‍ ചേസ് സീന്‍ ആണ് അത്. ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രസ്തുത ചേസ് സീക്വന്‍സില്‍ മമ്മൂട്ടിയാണ് വാഹനം ഓടിക്കുന്നത്. അഞ്ജന ജയപ്രകാശിന്‍റെയും ബിന്ദു പണിക്കരുടെയും കഥാപാത്രങ്ങള്‍ ടര്‍ബോ ജോസ് ഓടിക്കുന്ന വാഹനത്തില്‍ ഉണ്ട്. ഈ സീക്വന്‍സിന്‍റെ വീഡിയോയ്ക്കൊപ്പമാണ് എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പ്രശംസയുമായി എത്തിയിരിക്കുന്നത്. ഈ സീക്വന്‍സ് കാണാന്‍ വേണ്ടിയാണ് ചിത്രം ഒടിടിയില്‍ വരാന്‍ കാത്തിരുന്നതെന്ന് വരെ ചിലര്‍ പറയുന്നുണ്ട്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ മൊത്തത്തിലുള്ള നിലവാരത്തിനും ഒടിടി റിലീസിന് പിന്നാലെ പ്രശംസ ലഭിക്കുന്നുണ്ട്.

 

ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. മ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം 11 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 70 കോടി നേടിയതായി അണിയറക്കാര്‍ അറിയിച്ചിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കപ്പെടുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. 

 

അതേസമയം ഒടിടി റിലീസിന് ഒരാഴ്ച മുന്‍പ് ചിത്രത്തിന്‍റെ അറബിക് പതിപ്പ് ജിസിസിയില്‍ തിയറ്റര്‍ റിലീസ് ആയി എത്തിയിരുന്നു. ഇതിന്‍റെ പ്രദര്‍ശനം അവിടെ ഇപ്പോഴും തുടരുകയാണ്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്‍റെ മേല്‍നോട്ടത്തിലാണ് അറബിക് പതിപ്പിന്‍റെ ജിസിസി റിലീസ്. 

ALSO READ : സുധീര്‍ കരമനയ്‍ക്കൊപ്പം പുതുമുഖങ്ങള്‍; 'മകുടി' തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios