നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. മമത ബൈജു നായികയായ ചിത്രം 150 കോടിയിലധികം കളക്ഷൻ നേടി.
നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എഡി ഒരുക്കിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. മമത ബൈജുവാണ് ചിത്രത്തിൽ നായികയായി എത്തിയത്. ബോക്സ് ഓഫീസിൽ സർവ്വകാല കളക്ഷൻ റെക്കോർഡുകൾ കാറ്റിൽപ്പറത്തി കുതിക്കുകയാണ് ഭാവന സ്റ്റുഡിയോസിന്‍റെ ചിത്രം. ഇതിനകം 150 കോടി ക്ലബ്ബിൽ കയറിയ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് ഡബ്ബ്ഡ് പതിപ്പ് സെപ്റ്റംബർ 4-ന് തിയേറ്ററുകളിലെത്താനൊരുങ്ങുകയാണ്. ചിത്രത്തിന്റെ തമിഴ് തിയേറ്റർ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പ്രൈമാർക്ക് പ്രൊഡക്ഷൻസ് ആണ്.
'പ്രേമം', 'പ്രേമലു' എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴ്‌നാട്ടിൽ വമ്പൻ തരംഗം സൃഷ്ടിക്കാനാണ് നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി, ഭാവന സ്റ്റുഡിയോസ് ടീം എത്തുന്നത്. 'പ്രേമം' നടനും 'പ്രേമലു' സംവിധായകനും ഒന്നിച്ച ചിത്രം എന്ന രീതിയിലാണ് തമിഴിലും തെലുങ്കിലും ചിത്രത്തിന്‍റെ ട്രെയിലർ ഇതിനകം ഏവരും ഏറ്റെടുത്തിരിക്കുന്നത്. അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം ചിത്രത്തിലേതായി പുറത്തിറങ്ങിയ സോൾമേറ്റ്സ് എന്ന ഹ്രസ്വചിത്രവും യൂട്യൂബിൽ വൈറലായി കഴിഞ്ഞു. ഗിരീഷ് എ.ഡി - ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്‍റെ ഈ സൂപ്പർഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്സ് ഓഫീസ് ചരിത്രം കുറിക്കുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.
മികച്ച പ്രേക്ഷക പ്രതികരംഭത്തിനൊപ്പം കളക്ഷനിലും വമ്പൻ നേട്ടമാണ് ചിത്രം സ്വന്തമാക്കുന്നത്. ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ച പോലെ മികച്ച സിനിമയാണ് ലഭിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പർ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്‍ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുള്ളത്.



