കൊച്ചി: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. സിനിമയിലും ജീവിതത്തിലും സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഭാവനയുടെ പ്രിയപ്പെട്ട സുഹൃത്തുക്കളാണ് നടിയും ഗായികയുമായ രമ്യാ നമ്പീശനും നടി ശില്‍പ ബാലയും. ഭാവനയുടെ വിവാഹം സുഹൃത്തുക്കള്‍ ചേര്‍ന്ന് ആഘോഷമാക്കിയിരുന്നു. രമ്യയ്ക്കും ശില്‍പ ബാലയ്ക്കുമൊപ്പം ഭാവന പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

സൗഹൃദങ്ങളെക്കുറിച്ച് മനോഹരമായ കുറിപ്പോടു കൂടിയാണ് ഭാവന ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. നടിയും അടുത്ത സുഹൃത്തുമായ മൃദുല മുരളിയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ ഒത്തുചേര്‍ന്നപ്പോള്‍ എടുത്ത ചിത്രങ്ങളാണിവ. 

'ചിലപ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്. ഈ ലോകത്തില്‍ എങ്ങനെയാണ് ആളുകള്‍ തമ്മില്‍ കണ്ടുമുട്ടുന്നത്, അവര്‍ തമ്മില്‍ ഇത്രയധികം അടുപ്പം ഉണ്ടാകുന്നത്, എങ്ങനെയാണ് അവര്‍ നമ്മുടെ പ്രിയപ്പെട്ട സുഹൃത്തുക്കളാകുന്നത് എന്ന്...' ഭാവന കുറിച്ചു. ഭാവനയുടെ പോസ്റ്റിന് താഴെ രമ്യ നമ്പീശന്‍ കമന്‍റും ചെയ്തിട്ടുണ്ട്. 

Read More: രഞ്ജിനി വിവാഹം കഴിക്കണോ? മുത്തശ്ശിക്ക് പറയാനുള്ളത്