'ചാണ' എന്ന ചിത്രത്തിലൂടെ ആദ്യമായി സംവിധായകനും ആയിരിക്കുകയാണ് ഭീമൻ രഘു.

റെ വേഷപ്പകര്‍ച്ചകളുള്ള നടനാണ് മലയാളികളുടെ പ്രിയതാരം ഭീമന്‍ രഘു. വില്ലൻ വേഷങ്ങളാണ് ഭൂരിഭാ​ഗം ചെയ്തിട്ടുള്ളതെങ്കിലും അവയെല്ലാം ഇന്നും പ്രേക്ഷക മനസ്സിൽ ഒളിമങ്ങാതെ കിടക്കുന്നുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ സൂപ്പർ സ്റ്റാർ ആയ നടനെ കുറിച്ച് ഭീമൻ രഘു പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. അദ്ദേഹത്തെ പോലെ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടെന്നും നടൻ പറയുന്നു. 

"മലയാളത്തിലെ നമ്പര്‍ വണ്‍ ഹീറോ എന്ന് പറയാന്‍ പറ്റുന്ന സൂപ്പര്‍സ്റ്റാര്‍ ജയന്‍ തന്നെയാണ്. അതില്‍ യാതൊരു സംശയവും വേണ്ട. എല്ലാ അഭിനേതാക്കളും ജയനെ പോലെ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടി ഒരു പടത്തില്‍ ജയനെ പോലെ അഭിനയിച്ചിട്ടുണ്ട്. ജയന്‍റെ അതേ വേഷത്തില്‍ ഒരു പടത്തില്‍ സീമയുടെ കൂടെ മമ്മൂട്ടി അഭിനയിച്ചിരുന്നു. ജയനെ ആര്‍ക്കും മറക്കാന്‍ പറ്റില്ല. ജയൻ മരിച്ചതിന് ശേഷമാണ് അദ്ദേഹത്തിന് വേണ്ടി എഴുതി വച്ചൊരു പ്രോജക്ട് എന്നെ കൊണ്ട് ചെയ്യിപ്പിച്ചത്. ജയന്‍റെ ഡെഡ്ബോഡി കൊല്ലത്ത് മറവ് ചെയ്യാന്‍ കൊണ്ടു പോയപ്പോള്‍ അതിന്‍റെ കൂടെ പോവാന്‍ എനിക്കും പറ്റിയിരുന്നു", എന്ന് ഭീമൻ രഘു പറയുന്നു. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. 

കൊല്ലപ്പെടുന്നത് സുമിത്രയോ രോഹിത്തോ ? കുടുംബവിളക്ക് റിവ്യു

'ചാണ' എന്ന ചിത്രത്തിലൂടെ ആദ്യമായി സംവിധായകനും ആയിരിക്കുകയാണ് ഭീമൻ രഘു. ഉപ ജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്‍റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്‍റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം. മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ്, സൂരജ് സുഗതന്‍, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂർ, വിഷ്ണു(ഭീമന്‍ പടക്കക്കട), മുരളീധരന്‍ നായര്‍, വിഷ്ണു, മണികണ്ഠന്‍, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിച്ചു.