പവന്‍ കല്ല്യാണാണ് ബിജു മേനോന്‍റെ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ റാണ ദഗുബാട്ടിയാണ് അവതരിപ്പിക്കുന്നത്.
തെലുങ്ക് സിനിമാപ്രേമികള്‍(Tollywood) ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും'(Ayyappanum Koshiyum) എന്ന മലയാള ചിത്രത്തിന്‍റെ റീമേക്ക്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ(Sachi) അവസാന ചിത്രം, തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും(Pawan Kalyan) റാണ ദഗുബാട്ടിയുമാണ്( Rana Daggubati).'ഭീംല നായക്' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഫെബ്രുവരിയിൽ അല്ലെങ്കിൽ ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. 'ഞങ്ങൾ വാക്ക് നൽകിയത് പോലെ ഭീംല നായക് മികച്ച തിയറ്റർ അനുഭവം തന്നെയായിരിക്കും. ഈ മഹാമാരി കാലം അവസാനിച്ച ശേഷം ഞങ്ങൾ ചിത്രം തിയറ്ററുകളിൽ എത്തിക്കും. ഫെബ്രുവരി 25നോ ഏപ്രിൽ ഒന്നിനോ ചിത്രം റിലീസ് ചെയ്യാമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്', എന്ന് പ്രസ്താവനയിൽ പറയുന്നു.
പവന്‍ കല്ല്യാണാണ് ബിജു മേനോന്‍റെ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ റാണ ദഗുബാട്ടിയാണ് അവതരിപ്പിക്കുന്നത്. നിത്യ മേനോനും സംയുക്താ മേനോനുമാണ് നായികമാർ.സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. ചിത്രത്തിന് രവി.കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. റാം ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി.
