നര്‍ത്തകിയെ വേദിക്ക് പുറത്തേയ്‍ക്ക് എടുത്ത് എറിഞ്ഞ് ഗായകൻ.

സ്റ്റേജ് ഷോയ്‍ക്കിടെ നര്‍ത്തകിയെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വലിച്ചെറിഞ്ഞ് ഗായകൻ. ഭോജ്‍പൂരി ഗായകൻ ധനഞ്‍ജയ് ശര്‍മയാണ് ഇങ്ങനെയൊരു ക്രൂര പ്രവര്‍ത്തി ചെയ്‍തത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ സംഭവം വലിയ വിവാദമായി മാറിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവം ഇങ്ങനെ

Scroll to load tweet…

സ്‍റ്റേജ് ഷോ നടന്നുകൊണ്ടിരിക്കേ നര്‍ത്തകിയെ ഗായകൻ സ്റ്റേജിന് താഴെയുള്ള കാണികള്‍ക്കിടയിലേക്ക് എടുത്ത് എറിയികുയായിരുന്നു. ഇത് കാണികള്‍ക്കിടയില്‍ അക്ഷരാര്‍‌ഥത്തില്‍ ഞെട്ടലുണ്ടാക്കുന്നതായിരുന്നു. വീഡിയോ പ്രചരിച്ചതോടെ ഗായകനെതിരെ നിരവി ആള്‍ക്കാര്‍ രംഗത്ത് എത്തി. നര്‍ത്തകിയുടെ അന്തസ്സ് ഇല്ലാതാക്കുന്നതും സുരക്ഷാ പ്രശ്‍നമുണ്ടാക്കുന്നതാണ് ഇതെന്നും ഗായകനെതിരെ കര്‍ശന നടപടി വേണമെന്നും നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടു. വലിയ ക്രൂരതയാണ് ഗായകൻ കാണിച്ചതെന്നും പലരും അഭിപ്രായപ്പെട്ടു. ഇത് ക്രിമനല്‍ കുറ്റമാണെന്നും പലരും അഭിപ്രായപ്പെട്ടു.

ബിഹാറിലാണ് സംഭവം. എന്നാല്‍ ബിഹാറില്‍ എവിടെയാണെന്നോ എപ്പോഴാണ് സംഭവം നടന്നതെന്നോ വ്യക്തമല്ല. എന്തായാലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രചരിച്ച വീഡിയോ പരിശോധിച്ച് വേണ്ട വിവരങ്ങള്‍ ശേഖരിച്ച് നടപടിയെടുക്കാൻ അധികൃതര്‍ ശ്രമമാരംഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക