Asianet News MalayalamAsianet News Malayalam

ജീനിനും ലൗലിക്കും യുകെയിൽ സംഭവിച്ചതെന്ത്? ത്രില്ലടിപ്പിക്കുന്ന ട്രെയിലറുമായി 'ബി​ഗ് ബെൻ'

ജൂൺ 28ന് ചിത്രം തീയറ്ററുകളിൽ. 

Big Ben movie Official Trailer, Anu Mohan, Vinay Forrt
Author
First Published Jun 15, 2024, 12:12 PM IST

രോ വർഷവും പതിനായിരക്കണക്കിന് മലയാളികളാണ് യു.കെയിലെത്തുന്നത്. അവിടെയുള്ള മലയാളി കുടുംബങ്ങളുടെ ജീവിത കാഴ്ച്ചയിലൂടെ ഒരു ഫാമിലി ത്രില്ലർ ഡ്രാമ വരുന്നു. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ബിനോ അ​ഗസ്റ്റിൻ എഴുതി സംവിധാനം ചെയ്യുന്ന ബി​ഗ് ബെൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. 

അനുമോഹൻ, അതിഥി രവി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഏറെക്കുറെ മുഴുവൻ പങ്കും ചിത്രീകരിച്ചത് യു.കെയിലാണ്. പ്രജയ് കാമത്ത്, എൽദോ തോമസ്, സിബി അരഞ്ഞാണി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ ഛായാ​ഗ്രഹണം സജാദ് കാക്കുവാണ്. 

നേഴ്സായി ജോലി ചെയ്യുന്ന ലൗലിയുടെ അടുത്തേക്ക് കേരള പൊലീസ് ഉദ്യോ​ഗസ്ഥനായ ഭർത്താവ് ജീനും മകളും എത്തുകയാണ്. എന്നാൽ ജീൻ കാരണം ഉണ്ടാകുന്ന ചില കുഴപ്പങ്ങൾ അവരുടെ അവിടുത്തെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നു. ഈ പ്രതിസന്ധി മറികടക്കാൻ ജീൻ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ജീൻ ആൻ്റണി എന്ന പോലീസ് കഥാപാത്രത്തെയാണ് അനു മോഹൻ അവതരപ്പിക്കുന്നത്. ജീനിന്റെ ഭാര്യ ലൗലി എന്ന കഥാപാത്രത്തെ അതിഥി രവി അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ വിനയ് ഫോർട്ട്, മിയാ ജോർജ്, ചന്തുനാഥ്, ജാഫർ ഇടുക്കി, ബിജു സോപാനം, നിഷാ സാരം​ഗ്, വിജയ് ബാബു, ഷെബിൻ ബെൻസൻ, ബേബി ഹന്ന മുസ്തഫ തുടങ്ങിയവരും നിരവധി വിദേശികളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

നേരത്തെ റിലീസ് ചെയ്ത ടീസറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. യു.കെയുടെ മനോഹാരിതയും ചിത്രത്തിൽ നന്നായി ഒരുക്കിയിട്ടുണ്ട്.. യു.കെ മലയാളിയായ സംവിധായകൻ ബിനോ അ​ഗസ്റ്റിന്റെ അവിടെയുള്ള അനുഭവസമ്പത്തും സിനിമയുടെ ചിത്രീകരണത്തിൽ ഏറെ സഹായിച്ചു. പൂർണ്ണമായും അനോമോർഫിക്ക് ലെൻസുകളാണ് ബി​ഗ് ബെന്നിൽ ഉപയോ​ഗിച്ചിരിക്കുന്നത്. 

കൈലാഷ് മേനോൻ സം​ഗീതം നൽകിയ ചിത്രത്തിന്റെ പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത് അനിൽ ജോൺസൺ ആണ്. എഡിറ്റർ റിനോ ജേക്കബ്, ​ഗാനരചന- ബി.കെ ഹരിനാരായണൻ, അസോസിയേറ്റ് പ്രൊഡ്യൂസർ- കൊച്ചുറാണി ബിനോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -വൈശാലി തുത്തിക, ഉദയ രാജൻ പ്രഭു, പ്രൊഡക്ഷൻ ഡിസൈനർ - അരുൺ വെഞ്ഞാറമൂട്, സംഘടനം- റൺ രവി, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജയ് പാൽ, ഗിരീഷ് കൊടുങ്ങല്ലൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -വിനയൻ കെ ജെ, പിആർഒ- വാഴൂർ ജോസ്, പിആർ& മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്. ഫ്രൈഡെ ടിക്കറ്റ്സ് ആണ് ജൂൺ 28ന് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. 

എല്ലാം മാറ്റിപ്പിടിച്ചു, ഒടുവിൽ രാജാവും റാണിയും ഇല്ലാത്ത സീസൺ

Latest Videos
Follow Us:
Download App:
  • android
  • ios