മലയാളം ടെലിവിഷൻ രംഗത്തെ ഏറ്റവും വലിയ റിയാലിറ്റി ഷോയായിരുന്നു കഴിഞ്ഞ വര്‍ഷം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍ത ബിഗ് ബോസ്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാല്‍ ആങ്കറായി എത്തിയതായിരുന്നു ഷോയുടെ ഏറ്റവും വലിയ പ്രത്യേകത. സാബു മോനായിരുന്നു കഴിഞ്ഞ വര്‍ഷം വിജയിയായത്. ഇത്തവണ ആരായിക്കും വിജയി. ബിഗ് ബോസില്‍ ആരൊക്കെ പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്? എന്തായാലും ബിഗ് ബോസ് രണ്ടാം ഭാഗം വരികയാണ്. ബിഗ് ബോസ്സിലെ മത്സരാര്‍ഥികളെ തീരുമാനിക്കാൻ പ്രേക്ഷകരില്‍ നിന്നും അഭിപ്രായം ആരായുകയാണ് അണിയറപ്രവര്‍ത്തകര്‍.

ആദ്യ സീസണില്‍ സാബു മോൻ, പേളി മാണി, അദിതി, ശ്വേതാ മേനോൻ, അരിസ്റ്റോ സുരേഷ് തുടങ്ങിയവരായിരുന്നു ഉണ്ടായിരുന്നത്. അവസാനമെത്തിയത് യഥാക്രമം സാബു മോനും പേളി മാണിയും. അവസാന എപ്പിസോഡുകളില്‍ ആവേശം നിറഞ്ഞിരുന്നു. രണ്ടാം ഘട്ടത്തില്‍ ആരൊക്കെയാകും മത്സരാര്‍ഥികള്‍? പ്രേക്ഷകരില്‍ നിന്ന് വരുന്ന അഭിപ്രായങ്ങള്‍ വ്യത്യസ്‍തമാണ്. മഞ്ജു വാര്യര്‍ തൊട്ട്  നിവിൻ പോളി വരെ പ്രേക്ഷകരുടെ ആവശ്യങ്ങളില്‍ വരുന്നു. ബിഗ് ബോസ് മലയാളം സീസൺ 2 വിലെ മത്സരാർത്ഥികൾ ആരൊക്കെയാകണമെന്ന ചോദ്യത്തിന് നിരവധി നിര്‍ദ്ദേശങ്ങളാണ് ലഭിക്കുന്നത്. നിങ്ങള്‍ക്കും അഭിപ്രായം പറയാം.