തെലുങ്കിലെ ഹിറ്റ് താരം മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്. സര്‍കാരു വാരി പാട്ട എന്ന സിനിമയിലാണ് മഹേഷ് ബാബു ഉടൻ അഭിനയിക്കുക. സിനിമയുടെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നുവെന്ന് ആണ് വാര്‍ത്ത. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.  പരുശുറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സര്‍കാരു വാരി പാട്ടയുടെ ആദ്യ ഷെഡ്യൂള്‍ 25 ദിവസമായിരിക്കും. സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കാൻ മഹേഷ് ബാബു ദുബായ്‍യിലേക്ക് പോകുന്നുവെന്നാണ് വാര്‍ത്ത. ഒരു ആക്ഷൻ എന്റര്‍ടെയ്‍നറായിരിക്കും ചിത്രം. പവൻ കല്യാണ്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുമെന്ന് വാര്‍ത്തയുണ്ട്. ചിത്രത്തില്‍ വില്ലനാകാൻ അനില്‍ കപൂര്‍ വൻ പ്രതിഫലം ചോദിച്ചെന്ന് വാര്‍ത്തയുണ്ട്. ഒരിടവേള കഴിഞ്ഞാണ് മഹേഷ് ബാബുവിന്റെ പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്.

സിനിമയുടെ മറ്റ് ഷെഡ്യൂളിന്റെ വിവരങ്ങള്‍ ലഭ്യമല്ല.

കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയാകുന്നു.